അംഗീകാരം: സി.ബി.എസ്.ഇ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച 534 അപേക്ഷകള്‍ തള്ളിയെന്ന് സര്‍ക്കാര്‍
കൊച്ചി: അംഗീകാരം തേടി സി.ബി.എസ്.ഇ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച 534 അപേക്ഷകള്‍ തള്ളിയതായി സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൊത്തം 796 അപേക്ഷകളാണ് ലഭിച്ചതെന്നും സി.ബി.എസ്.ഇ നിയമാവലിയും കേരള വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥകളും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് കോടതിയില്‍ വ്യക്തമാക്കി. അപേക്ഷകള്‍ നിരസിച്ച വിവരം മാനേജ്മെന്റുകളെ പ്രത്യേകം അറിയിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.
അംഗീകാരം തേടി സി.ബി.എസ്.ഇ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹരജികളിലാണ് സര്‍ക്കാരിന്റെ വിശദീകരണം. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 4,695 ഉം എയ്ഡഡ് മേഖലയില്‍ 7,216 ഉം അണ് എയ്ഡഡ് മേഖലയില്‍ 1,050 ഉം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018-19 അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ 11,45,973 ഉം എയ്ഡഡില്‍ 21,53,882 ഉം അണ് എയ്ഡഡ് സ്കൂളുകളില്‍ 4,03,963 ഉം വിദ്യാര്‍ഥികള്‍ പഠനം നടത്തിയതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."