പീഡന കേസ്: ഇരയെ പ്രതി വിവാഹം കഴിച്ചാല്‍ ക്രിമിനല്‍ കേസ് റദ്ദാക്കാമെന്ന് ഹൈക്കോടതി
കൊച്ചി: പീഡന കേസിലെ ഇരയെ പ്രതി വിവാഹം കഴിച്ചാല്‍ ക്രിമിനല്‍ കേസ് റദ്ദാക്കാമെന്ന് ഹൈക്കോടതി. ബലാത്സംഗകുറ്റവും പോക്സോ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയ കേസിലാണ് ഇരയെ വിവാഹം ചെയ്തതിനാല്‍ കേസ് റദ്ദാക്കുകയാണെന്ന് കോടതി വ്യക്തമാക്കിയത്. കേസ് റദ്ദാക്കിയ കോടതി, തുടര്‍ നടപടികള്‍ ഇരയുടെ ഭാവി ജീവിതത്തെ ബാധിക്കുമെന്നും നിരീക്ഷിച്ചു. ബിനാനി പുരം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് റദ്ദാക്കിയത്. നാലു മാസം പ്രായമുള്ള കുട്ടിയും മാതാപിതാക്കളുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കിയില്ലെങ്കില്‍ കുട്ടിയുടെ ജീവിതത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി.
പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ഇര പ്രതിയില്‍നിന്ന് ലൈംഗിക പീഡത്തിനിരയായി എന്നതാണ് പൊലിസ് നല്കിയ കുറ്റപത്രത്തിലുള്ളത്. 2014ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതേത്തുടര്‍ന്ന് പ്രതിക്കെതിരായ വിചാരണ നടപടികള്‍ എറണാകുളത്തെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പ്രത്യേക കോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് പ്രതിയും ഇരയും ഹൈക്കോടതിയെ സമിപിച്ചത്. നാല് മാസം മാത്രം പ്രായമുള്ള കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നതിനാല്‍ കേസ് റദ്ദാക്കണമെന്ന പീഡനത്തിനിരയായ യുവതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."