ഭാരത ബന്ദ് മോദി സര്‍ക്കാരിന് രാജ്യം നല്‍കിയ ശക്തമായ താക്കീത്: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മോദി സര്‍ക്കാരിന് രാജ്യം നല്‍കിയ ശക്തമായ താക്കീതും പ്രതിഷേധവുമാണ് ഭാരത ബന്ദെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. ഇന്ധന വില വര്‍ധനയുള്‍പ്പെടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏജീസ് ഓഫിസിന് മുന്നില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില വര്‍ധനവിനെതിരേ സമരം ചെയ്ത ബി.ജെ.പി അന്ന് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കണം. ബി.ജെ.പിയുടെ ഔദാര്യം ജനങ്ങള്‍ക്ക് ആവശ്യമില്ല. ഈ കാര്യത്തില്‍ യു.പി.എ സ്വീകരിച്ച നടപടികള്‍ തിരികെ കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ തയാറാകണം. കോണ്‍ഗ്രസ് തെറ്റ് ചെയ്തുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ എന്ത് കൊണ്ട് അത് തിരുത്തുന്നില്ലയെന്ന് ജനങ്ങളോട് മറുപടി പറയണം.
പെട്രോളിയം കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം ദുര്‍വിനിയോഗം ചെയ്യാതെ കാത്ത് സൂക്ഷിക്കാന്‍ മന്‍മോഹന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നികുതി കൊള്ളയിലൂടെയും വികലമായ സാമ്പത്തിക നയങ്ങള്‍കൊണ്ടും രാജ്യത്തെ ഇല്ലാതാക്കിയ മോദി സര്‍ക്കാരിനെതിരേ ജനങ്ങളുടെ പ്രതിഷേധമാണ് ഭാരത ബന്ദ് എന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് അധ്യക്ഷനായി. എം.എല്‍.എമാരായ കെ. മുരളീധരന്‍, വി.എസ് ശിവകുമാര്‍, എം. വിന്‍സന്റ്, മുന്‍മന്ത്രി ഷിബു ബേബി ജോണ്‍, സി.പി ജോണ്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്രപ്രസാദ്, രാജ് മോഹന്‍ ഉണ്ണിത്താന്‍, പാലോട് രവി, പന്തളം സുധാകരന്‍, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, കെ. വിദ്യാധരന്‍, ബീമാപള്ളി റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."