'മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ചട്ടമ്പി പിരിവാക്കരുത്'
ആലപ്പുഴ: പ്രളയദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തെ ചട്ടമ്പി പിരിവാക്കാന് ശ്രമിക്കുകയാണെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാനസമിതി യോഗം ആരോപിച്ചു.
പല ഓഫിസുകളിലും ഭരണകക്ഷി യൂനിയന്‍ നേതാക്കളും ചില ഓഫിസര്‍മാരും ജീവനക്കാരെ ഭീഷണിപ്പെടുത്തിയും മറ്റും പണം പിരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. 'സാലറി ചലഞ്ച്' മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാത്രമാണ്.
ഒരു മാസത്തെ ശമ്പളം നല്കാന് കഴിയുന്നവരുടെ സമ്മതപത്രം വാങ്ങുന്നതിനുപകരം അത് നല്കാന് കഴിയാത്തവര്‍ അക്കാര്യം എഴുതി നല്‍കണമെന്ന് ആവശ്യപ്പെടുന്നത് ഉദ്യോഗസ്ഥരോടുള്ള ഭീഷണിയാണ്. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ കളങ്കപ്പെടുത്തുന്നവര്ക്കെതിരേ നടപടിയെടുക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സി. രാമചന്ദ്രന് നായര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."