HOME
DETAILS
MAL
കുടകില്‍ ബന്ദ് ഒഴിവാക്കി പ്രതിഷേധം
backup
September 10 2018 | 19:09 PM
മടിക്കേരി: കുടകില്‍ ബന്ദ് ഒഴിവാക്കി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി കോണ്‍ഗ്രസ്. ഇന്ധന വിലവര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തിയ ബന്ദില്‍ നിന്നു കുടക് ജില്ലാ നേതൃത്വം വിട്ടുനിന്നിരുന്നു.
പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടായ സാഹചര്യം കണക്കിലെടുത്തായിരുന്നു കോണ്‍ഗ്രസ് മാറിനിന്നത്. മടിക്കേരിയില്‍ ജനറല്‍ തിമ്മയ്യ സ്ക്വയറില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു. എന്നാല്‍ ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്താത്തതു കാരണം യാത്രക്കാര്‍ ബുദ്ധിമുട്ടി. മടിക്കേരിയില്‍ ബന്ദിനെ പിന്തുണച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കി. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ജെ.ഡി.എസും ആര്.എസ്.പി യും മടിക്കേരി കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."