ടയര്‍ റീസോളിങ് ഉപകരണം പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു
കൂത്തുപറമ്പ് (കണ്ണൂര്‍): പഴയനിരത്തിലെ ടയര്‍ കമ്പനിയില്‍ റീസോളിങ് ഉപകരണമായ ഇലക്ട്രിക്ക് ചേംബര്‍ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു.
ചാല കോയ്യോട് അബ്ദുല്ല പീടികയ്ക്കു സമീപം കിളച്ചപറമ്പത്ത് പവിത്രന് (52) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ പഴയനിരത്തിലെ ശക്തി ടയര്‍ റീട്രേഡിങ്ങ് കമ്പനിയിലായിരുന്നു അപകടം. ടയര്‍ റീ സോളിങ് ചെയ്യുന്ന ഇലക്ട്രിക്ക് ചേംബറിന്റെ ഡോര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ പവിത്രനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പവിത്രന് ഉള്‍പ്പെടെ നാലു തൊഴിലാളികളാണ് അപകടസമയത്ത് ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. കെട്ടിടത്തിന്റെ ചുമരിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സി.ഐ ബിനു മോഹനന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പവിത്രന്റെ ഭാര്യ: പത്മജ. മക്കള്‍: അമൃതേഷ്, അഭിഷേക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."