തൃത്താല പുഴയിലെ കിണറുകള്‍ വറ്റി; പാവറട്ടി ശുദ്ധജല പദ്ധതി കടുത്ത പ്രതിസന്ധിയില്‍
കുന്നംകുളം: പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിംഗ് സ്രോതസ്സായ തൃത്താല പുഴയിലെ കിണറുകള്‍ വറ്റി. കുന്നംകുളം, ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളിലും, കടവല്ലൂര്‍ മുതല്‍ കടപ്പുറം വരേയുള്ള 7 പഞ്ചായത്തുകളിലും ജല വിതരണം പൂര്‍ണമായും തടസപെടും.
ചരിത്രത്തിലാദ്യാമായാണ് തൃത്താലയിലെ 4 കിണറുകളും വറ്റി പമ്പിംഗ് നിലക്കുന്നത്. ജല വിതരണ മേഖലയിലെ മിക്ക പഞ്ചായത്തുകളിലും നിലവില്‍ സ്വന്തമായി പ്രാദേശിക ജല സ്രോതസ്സുകളുണ്ടെങ്കിലും ജല അതോരിറ്റിയുടെ പൈപ്പുകള്‍ വഴി എത്തുന്ന വെള്ളമാണ് ഇവിടുത്തെ പ്രധാന മാര്‍ഗ്ഗം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും പൈപ്പുകളില്‍ വെള്ളമെത്തിയിരുന്നു എന്നതായിരുന്നു പലരുടേയും ആശ്വാസം. അത്‌കൊ ണ്ട്് തന്നെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളില്‍ പോലും കാര്യമായ പരാതികളുണ്ടായിരുന്നില്ല. ലോറികളിലും മറ്റും തദ്ദേശ സ്ഥാപനങ്ങള്‍ ജലമെത്തിക്കുന്നുണ്ടെങ്കിലും അവയൊന്നും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. കടവല്ലൂര്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട്, കടപ്പുറം പഞ്ചായത്തുകളും, ഗുരുവായൂര്‍, കുന്നംകുളം, ചാവക്കാട് നഗരസഭയുമാണ് പാവറട്ടി പദ്ധതിയുടെ ജില്ലയിലെ പ്രധാന ഉപഭോക്താക്കള്‍. 4 കിണറുകളില്‍ നിന്നും ഇടതടവില്ലാതെ ജലം പമ്പ് ചെയ്യുന്ന പദ്ധതി കഴിഞ്ഞ വര്‍ഷങ്ങളി ലെല്ലാം മോട്ടേര്‍ തകരാര്‍ മൂലമായിരുന്നു ജല വിതരണം നിലച്ചിരുന്നത്. മഴക്കാലത്ത് പുഴക്ക് നടുവിലെത്തി പമ്പ് സെറ്റുകള്‍ നന്നാക്കാനുള്ള സാങ്കേതിക പ്രശ്‌നമായിരുന്നു പ്രധാന തടസ്സം. എങ്കിലും ജലമില്ലെന്ന കാരണത്താല്‍ വിതരണം നിലച്ചിരുന്നില്ല. ഇത്തവണത്തെ കൊടും വരള്‍ച്ചയില്‍ പുഴക്ക് നടുവിലുള്ള കിണറുകള്‍ പോലും വറ്റി വരണ്ടതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടേണ്ടിവരും. ജലം വിതരണം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും പണം വകയിരുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതിനാവശ്യമായ ജലം കിട്ടാനില്ലെന്നതാണ് വസ്ഥുത. പരാതികളും തര്‍ക്കങ്ങളും ഏറെയുണ്ടായിരുന്നുവെങ്കിലും വേനലില്‍ ഏറെ ഉപകാര പ്രദമായിരുന്ന പദ്ധതി നിലച്ചത്് വലിയ പ്രതിസന്ധിക്ക് കാരണമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."