HOME
DETAILS
MAL
സുരക്ഷാവേലിയില്ല; ട്രാന്‍സ്ഫോമര്‍ ഭീഷണിയാകുന്നു
backup
May 10 2017 | 19:05 PM
കൈപ്പള്ളി: പൂഞ്ഞാര്‍ സെക്ഷന്‍ പരിധിയിലെ ഇടമലയില്‍ സുരക്ഷാവേലിയില്ലാത്ത ട്രാന്‍സ്ഫോമര്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ബസ്സ്റ്റോപ്പിന് സമീപത്താണ് ട്രാന്‍സ്ഫോമര്‍ സ്ഥിതി ചെയ്യുന്നത്.
റോഡരുകിലെ പുരയിടത്തില്‍ സിമന്റ് തറ കെട്ടിയാണ് ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരിക്കുന്നത്. നിലത്തുനിന്നാല് കുട്ടികള്ക്കുപേലും കയ്യെത്തുന്ന ദൂരത്തിലാണ് ഫ്യൂസ് യൂനിറ്റുകളും സ്ഥാപിച്ചിരിക്കുന്നത്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്ന നടപടിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പലസ്ഥലങ്ങളിലും ട്രാന്‍ഫോമറിന് ചുറ്റും വേലികള്‍ സ്ഥാപിച്ച് സുരിക്ഷിതമാക്കുമ്പോള് ഇടമലയില്‍ അധികൃതരുടെ അനാസ്ഥകാണിക്കുന്നുവെന്ന ആക്ഷേപവും ശക്തം. റോഡരുകില്‍ അപകടാവസ്ഥയില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോമറില്‍ ആവശ്യത്തിന് സുരക്ഷയൊരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ആവശ്യം ശക്തമായി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."