മാണിഗ്രൂപ്പിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും
കോട്ടയം: കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് തര്‍ക്കം മുറുകുമ്പോള്‍ അകലക്കുന്നം പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.
കേരളാ കോണ്‍ഗ്രസിനുള്ളിലെ മുന്‍തീരുമാന പ്രകാരം ഷാലി ബെന്നി രാജിവച്ച ഒഴിവിലേക്കാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുക.
കേരളാ കോണ്‍ഗ്രസിലെ തന്നെ അജിതാ ജോമോനാണു സ്ഥാനാര്‍ഥി. കേരളാ കോണ്‍ഗ്രസ് (എം) ആറ്, കോണ്‍ഗ്രസ് നാല്, സി.പി.എം അഞ്ച് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
സ്വതന്ത്രരായി വിജയിച്ച രണ്ടു പേരും കേരളാ കോണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു. കോണ്‍ഗ്രസിലെ സണ്ണി ഏബ്രഹാമാണു നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ്.
മുന്‍ ധാരണ പ്രകാരം രണ്ടര വര്‍ഷത്തിനു ശേഷം പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസിനു നല്‍കേണ്ടി വരും.
എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനു നല്‍കാനാണ് തീരുമാനം. കഴിഞ്ഞ ഏപ്രില്‍ 25 നാണ് ഷാലി ബെന്നി വടക്കേടം വൈസ്പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നത്. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് പ്രഖ്യാപനമാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."