വൈദ്യുതി തൂണുകള്‍ അപകടാവസ്ഥയില്‍; നടപടിയില്ലെന്ന് ആക്ഷേപം
ചീമേനി: അത്തൂട്ടി മുതല്‍ ചാനടുക്കം വരെ റോഡരികിലുള്ള വൈദ്യുതി പോസ്റ്റുകള്‍ ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ മഴക്കാലത്തുണ്ടായ കാറ്റില്‍ മരങ്ങള്‍ പൊട്ടിവീണും കമ്പികള്‍ താഴ്ന്നും പോസ്റ്റുകള്‍ ചാഞ്ഞുമുള്ള അവസ്ഥയാണ് നിലവിലുള്ളത്.
തകര്‍ന്ന പോസ്റ്റുകള്‍ക്കു പകരം പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചെങ്കിലും പഴയ പോസ്റ്റുകള്‍ മാറ്റിയില്ല. വര്‍ഷങ്ങളുടെ പഴക്കമുള്ളതിനാല്‍ ഏതു നിമിഷവും പൊട്ടിവീഴാവുന്ന അവസ്ഥയാണുള്ളത്. ഇതുവഴി മദ്‌റസയിലേക്കും സ്‌കൂളിലേക്കും പോകുന്ന വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്കു ഭീഷണി ഉയര്‍ത്തിയാണ് പോസ്റ്റുകള്‍ നിലകൊള്ളുന്നത്.
വൈദ്യുത ലൈന്‍ താഴ്ന്നതിനാല്‍ ബസുകള്‍ക്കും മറ്റു വലിയ വാഹനങ്ങള്‍ക്കും കടന്നു പോകാനും പ്രയാസമാണ്. നിരവധി തവണ കെ.എസ്.ഇ.ബി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
പതിനഞ്ചോളം പോസ്റ്റുകളാണ് അത്തൂട്ടി -ചാനടുക്കം റോഡിനിരുവശവുംം ഏതു നിമിഷവും വീഴുമെന്ന അവസ്ഥയിലുള്ളത്. ഇതില്‍ പലതും മുകള്‍ഭാഗം ഒടിഞ്ഞുതൂങ്ങിക്കിടക്കുകയാണ്. ഈ മഴക്കാലത്തിന് മുന്‍പെങ്കിലും ഇത്തരം പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ച് ജനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പു വരുത്തണമെന്നാണ് പ്രവേശവാസികളുടെ ആവശ്യം..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."