ബംഗാളിലെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി: അഞ്ച് കോണ്‍ഗ്രസ്, തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ബംഗാളിലെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി തിരക്കിട്ട നീക്കത്തിലെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ഉടന്‍ തന്നെ ബിജെപിയില്‍ എത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അഞ്ച് എംഎല്‍എമാര്‍ ദില്ലിയിലേക്ക് തിരിച്ചതായി ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ് അവകാശപ്പെട്ടുകഴിഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത സുഭ്രാങ്ഷു റോയിയുടെ നേതൃത്വത്തിലാണ് തൃണമൂല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നത്. വിവിധ മുനിസിപ്പാറ്റികളിലെ നിരവധി കൗണ്‍സിലര്‍മാരും തൃണമൂല്‍ കോണ്‍ഗ്രസ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് സുഭ്രാങ്ഷു റോയി വ്യക്തമാക്കിയിട്ടുണ്ട്.143 തൃണമൂല്‍ കോണ്‍ഗ്രസ് വിമതന്മാരെ ബിജെപിയിലെത്തിക്കുമെന്ന് മുകുള്‍ റോയ് സൂചിപ്പിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍143മണ്ഡലങ്ങളില്‍ തൃണമൂലിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. തോറ്റ പാര്‍ട്ടിക്കൊപ്പം നില്ക്കാന് പലരും ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം മൂന്ന് എം.എല്‍.എമാരടക്കം അമ്പതോളം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായും വാര്‍ത്തയുണ്ട്. നേരത്തെ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുകുള്‍ റോയിയുടെ മകന് സുഭ്രാംഗ്ഷുവിനം കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് ആറു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. പാര്‍ട്ടിയില്‍ പുതുതായി ചേര്‍ന്ന എം.എല്‍.എ മാര്‍ക്കും അംഗങ്ങള്‍ക്കും ദല്‍ഹി ആസ്ഥാനത്ത് സ്വീകരണം നല്കി.
നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 40 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് പ്രധാനമന്ത്രിയായിരുന്ന നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുകയാണെന്ന് ആരോപിച്ച് അന്ന് മമതയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."