HOME
DETAILS
MAL
കുടിവെള്ളപദ്ധതി ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആക്ഷേപം
backup
May 10 2017 | 19:05 PM
മൊഗ്രാല്‍: 2015-16 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുമ്പള പഞ്ചായത്ത് മൊഗ്രാല്‍ അങ്കണവാടിക്കു കുടിവെള്ള സൗകര്യമൊരുക്കാന്‍ അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതായി പരാതി. 12ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൊതു നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അങ്കണവാടിക്കു കുടിവെള്ള സൗകര്യമൊരുക്കാന്‍ 50,000 രൂപയുടെ പദ്ധതി തയാറാക്കിയത്. എന്നാല്‍ ഈ തുക ഇപ്രാവശ്യത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷമായി മൊഗ്രാല്‍ അങ്കണവാടി വൈദ്യുതിയും കുടിവെള്ളവും ടോയ്ലറ്റ് സൗകര്യങ്ങളുമില്ലാതെ അവഗണന നേരിടുകയാണ്. എന്നിട്ടും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ മൊഗ്രാല്‍ യൂനിറ്റ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."