HOME
DETAILS

നാടകം നിര്‍ത്തൂ, രാഹുല്‍ സ്റ്റാലിനെ മാതൃകയാക്കൂ

  
backup
May 28 2019 | 21:05 PM

todays-article-uh-sidheeq-29-05-2019

രാജ്യഭരണം തിരിച്ചുപിടിക്കാനുള്ള യുദ്ധത്തില്‍ രാജ്യവും പടയാളികളെയും നഷ്ടമായ യുവരാജാവ് കൂട്ടത്തില്‍ അവശേഷിച്ചവരെ പടക്കളത്തില്‍ ഉപേക്ഷിച്ച് ഒളിച്ചോടുകയാണോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിടിവാശി എതിരാളികള്‍ക്ക് പരിഹസിക്കാനുള്ള കാരണമായി വീണുകിട്ടുമ്പോള്‍, കൂടെ നിന്നവരുടെ നിരാശ അദ്ദേഹം കാണാതെ പോകരുത്. ഒറ്റയ്ക്കു നിന്ന് പടപൊരുതി അമ്പേ പരാജയപ്പെട്ടുപോകുമ്പോള്‍ ഒരു പിന്‍വാങ്ങല്‍ ആരും ആഗ്രഹിച്ചുപോകുന്നത് സ്വാഭവികമാവാം. എ.ഐ.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയുകയാണെന്ന തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ നില്‍ക്കുമ്പോള്‍, തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി നേതാക്കള്‍ പിന്നാലെയുണ്ട്.
യഥാര്‍ഥത്തില്‍ രാഹുല്‍ രാജിവയ്ക്കുകയാണോ വേണ്ടത് പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി പോരാട്ട വഴിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയല്ലേ വേണ്ടത് കേരളം പോലെ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും രാജ്യത്ത് കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണ് ആളും ആരവവും അര്‍ഥവുമൊഴിഞ്ഞ് നൂലുപൊട്ടിയ പട്ടം പോലെയല്ലേ കോണ്‍ഗ്രസ് ഇല്ലം ക്ഷയിച്ചിട്ടും അതംഗീകരിക്കാതെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പണിയെടുക്കാതെ തഴമ്പില്‍ തടവിയിരിക്കുന്ന നേതാക്കളല്ലേ കോണ്‍ഗ്രസിന്റെ ശാപം അത്തരക്കാരെ വിശ്രമത്തിനയച്ചു രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പെടെ യുവനിര മുന്നിട്ടിറങ്ങിയാല്‍ പുതിയ പ്രഭാവത്തിലേക്ക് കോണ്‍ഗ്രസിനെ മടക്കിക്കൊണ്ടുവരാന്‍ സാധിക്കും. ബി.ജെ.പി ഒരു ദിനം കൊണ്ടു നേടിയതല്ല ഈ വിജയങ്ങളൊന്നും. ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ കെട്ടിപ്പൊക്കിയ അടിത്തറയുടെ ബലത്തില്‍ തന്നെയായിരുന്നു ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും വിജയയാത്ര. വിജയത്തിനായി എല്ലാ സമവാക്യങ്ങളെയും സംഘ്പരിവാര്‍ നന്നായി ഉപയോഗപ്പെടുത്തി. എല്ലാ ചേരുവകളും സമാസമം ചേര്‍ത്ത് വിളയിച്ചെടുത്തതാണീ വിജയം. കോണ്‍ഗ്രസിന് കഴിയാതെപോയതും അതൊക്കെ തന്നെ.
പരാജയത്തില്‍ പതറിപ്പോകാതെ കോണ്‍ഗ്രസിനെയും ജനാധിപത്യ ചേരിയെയും ശക്തിപ്പെടുത്തി നിലനിര്‍ത്തേണ്ടത് രാജ്യത്തെ ജനാധിപത്യത്തിന്റെ ബഹുസ്വരതയുടെ നിലനില്‍പ്പിനു തന്നെ ആവശ്യമാണ്. നീണ്ട അഞ്ചു വര്‍ഷങ്ങളാണ് ഇനി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും മുന്നിലുള്ളത്. കോണ്‍ഗ്രസിനെ വീണ്ടെടുക്കാന്‍ ഈ കാലയളവു ധാരാളം. ഇതിനു രാഹുലും പ്രിയങ്കയും മാത്രം പോരാ. പോയകാലത്തിന്റെ പ്രതാപത്തില്‍ അഭിരമിച്ചിരിക്കുന്ന കടല്‍ക്കിഴവന്‍മാരെ നിര്‍ബന്ധിത വിശ്രമത്തിനയച്ച് അണിയറയിലും അങ്കത്തട്ടിലും ചുറുചുറുക്കുള്ള യുവനിര വരണം. മികച്ച കേഡര്‍മാരെ കണ്ടെത്തി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലെ ചേരികളിലേക്കും അയക്കുക. ജനകീയ പ്രശ്‌നങ്ങളിലിടപെട്ട് കര്‍ഷകരുടെയും തൊഴിലാളികളുടെയും ദുരിതങ്ങള്‍ക്കു പരിഹാരം കാണാന്‍ അവരോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പോരാടുക. അങ്ങനെ ചെയ്താല്‍ ഗതകാല പ്രതാപത്തിലേക്ക് കോണ്‍ഗ്രസിനു മടങ്ങിവരാം. കോണ്‍ഗ്രസിന് ഇതുവരെ കഴിയാതെ പോയതും ഇതൊക്കെ തന്നെയാണ്.
കോണ്‍ഗ്രസിന് കേരളം ഉള്‍പെടെ ചില സംസ്ഥാനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹിന്ദി ഹൃദയഭൂമിയിലടക്കം പലയിടങ്ങളിലും ബൂത്ത് കമ്മിറ്റികള്‍ മഷിയിട്ടു നോക്കിയാല്‍ കണ്ടുപിടിക്കാനാവില്ല. നൂലുപൊട്ടിയ പട്ടം പോലെ ഒഴുകിനടക്കുന്ന കുറെ ആള്‍ക്കൂട്ടങ്ങളുണ്ടാകും. ഡി.സി.സികളും പ്രാദേശിക കമ്മിറ്റികളും പേരില്‍ മാത്രമൊതുങ്ങുന്നു. ഈ പരാജയം വലിയ പാഠങ്ങളാണ് കോണ്‍ഗ്രസിനു നല്‍കുന്നത്. പാലക്കാട് ഡി.സി.സി അധ്യക്ഷന്‍ വി.കെ ശ്രീകണ്ഠനെപ്പോലെയുള്ള അധ്യക്ഷരെയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് വേണ്ടത്. പദയാത്രകളും ജനകീയ പ്രശ്‌നങ്ങളും ഏറ്റെടുത്ത് അവര്‍ ജനഹൃദയങ്ങളിലേക്ക് ഇറങ്ങണം. പ്രവര്‍ത്തകരെയും ജനങ്ങളെയും ചേര്‍ത്തുപിടിക്കണം. അതല്ലാതെ നാട്ടിലെ സമ്പന്നരെയും പ്രമാണിമാരെയും പാര്‍ട്ടിയുടെ തലപ്പത്ത് കുടിയിരുത്തി തെരഞ്ഞെടുപ്പുകളെ നേരിടാനിറങ്ങിയാല്‍ ഇതിലും വലിയ പരാജയങ്ങളാവും കാത്തിരിക്കുക.
ജനഹൃദയങ്ങളെ കീഴടക്കാനാവാതെ ഇനി കോണ്‍ഗ്രസിന് ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കേണ്ടതില്ല. രാഹുലും കോണ്‍ഗ്രസും ആത്മപരിശോധന നടത്തേണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്. സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലും വടക്കുകിഴക്കും. അതിനു കോണ്‍ഗ്രസും രാഹുലും മാതൃകയാക്കേണ്ടത് തമിഴകത്തിന്റെ പുതിയ തലൈവര്‍ എം.കെ സ്റ്റാലിന്‍ എന്ന കരുണാനിധി പുത്രന്റെ കരുനീക്കങ്ങളും രാഷ്ട്രീയ തന്ത്രങ്ങളുമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം ലോക്‌സഭയില്‍ ഡി.എം.കെ ശൂന്യതയിലായിരുന്നു. ഇത്തവണ വലിയ നേട്ടമുണ്ടാക്കിയാണ് അവര്‍ ലോക്‌സഭാ അങ്കത്തട്ടില്‍ നിന്നും കയറിയത്. പരാജയപ്പെട്ട അഞ്ചു വര്‍ഷവും ഡി.എം.കെയും സ്റ്റാലിനും വെറുതെയിരിക്കുകയായിരുന്നില്ല. നിരന്തരം പോരാട്ടത്തിലായിരുന്നു. ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുത്തായിരുന്നു സ്റ്റാലിനും ഡി.എം.കെയും തമിഴകത്ത് തേരോട്ടം നടത്തിയത്.
കൃത്യമായ ആസൂത്രണവും അതു നടപ്പാകുന്നതിലെ മിടുക്കും സ്റ്റാലിനെയും ഡി.എം.കെയെയും വിജയവഴിയിലെത്തിച്ചു. അണ്ണാ ഡി.എം.കെ സര്‍ക്കാരിനും കേന്ദ്രത്തിനും എതിരാകുന്ന ഒരു വിഷയവും അവര്‍ വിട്ടുകളഞ്ഞില്ല. സര്‍ക്കാര്‍വിരുദ്ധ വോട്ടുകളെ കൂടെനിര്‍ത്തി. സമരരംഗത്തു പോലും തങ്ങളോട് സൗഹൃദം പങ്കിടുന്ന കക്ഷികളെയും വ്യക്തികളെയും ഒപ്പംകൂട്ടി. കരുണാനിധിയുടെ മരണത്തോടെ ഡി.എം.കെയും അധ്യക്ഷ പദവി ഏറ്റെടുത്ത സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ ഒരിഞ്ചുംവിടാതെ നിരന്തരം സഞ്ചരിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും സ്റ്റാലിന്‍ തമിഴ് ജനതയുടെ അരികിലേക്ക് ഇറങ്ങിച്ചെന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മികച്ച സഖ്യം തന്നെ തമിഴകത്ത് രൂപപ്പെടുത്തി. പുതുച്ചേരി അടക്കം 40 സീറ്റുള്ള തമിഴ്‌മേഖലയില്‍ 20 സീറ്റില്‍ മാത്രമാണ് ഡി.എം.കെ മത്സരിച്ചത്. കോണ്‍ഗ്രസിനു നല്‍കിയ തേനി ഒഴികെ 39 ഇടത്തും സ്റ്റാലിന്‍ നയിച്ച മുന്നണി മിന്നുന്ന വിജയം നേടുകയും ചെയ്തു.
ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ സ്റ്റാലിന്‍ നടത്തിയ കരുനീക്കം തന്നെയാണ് ഈ വിജയത്തിന് അടിത്തറയിട്ടത്. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും രാജ്യത്ത് കഴിയാതെ പോയതും ഇതൊക്കെ തന്നെയായിരുന്നു. രാഹുല്‍ സഖ്യങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും ആഗ്രഹിച്ചെങ്കിലും കോണ്‍ഗ്രസിലെ കടല്‍ക്കിഴവന്‍മാര്‍ തട്ടിയകറ്റുകയായിരുന്നു എല്ലാം. വര്‍ഗീയതയുടെ വിത്തിറക്കി വിളവ് കൊയ്യുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരേ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് സ്റ്റാലിന്‍ മാതൃക ഇനി സ്വീകരിക്കാം. താന്‍പോരിമ ഏറെയുള്ള മമതയെയും മായാവതിയെയും മാറ്റിനിര്‍ത്തി അഖിലേഷ് യാദവും അരവിന്ദ് കെജരിവാളുമടക്കമുള്ള ചെറുതും വലുതുമായ ബി.ജെ.പി വിരുദ്ധ കക്ഷികളെ ഒരു കുടക്കീഴിലെത്തിക്കാനുള്ള ജോലികള്‍ എവിടെ പരാജയപ്പെട്ടോ അവിടെ നിന്നും തുടങ്ങണം. വടക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമടക്കം ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയണം. സി.പി.എം ഉള്‍പെടെ ഇടതുപക്ഷത്തെയും വിശാലമായ പ്രതിപക്ഷനിരയിലേക്ക് ചേര്‍ത്തുപിടിക്കണം. അതിന് ആദ്യം വേണ്ടത് ഷീല ദീക്ഷിതിനെപ്പോലുള്ള ക്ലാവു പിടിച്ച നേതൃത്വങ്ങളെ പിന്‍നിരയിലേക്ക് മാറ്റുക എന്നതാണ്.
സംസ്ഥാന ഭരണം എന്നതിനപ്പുറം വിശാലമായ കാഴ്ചപ്പാടിലേക്ക് കോണ്‍ഗ്രസ് മാറിയാല്‍ ചെറുകക്ഷികള്‍ ഒപ്പം പോരും. ആദ്യം അടിത്തറ ഉറച്ചതും വിപുലവുമാക്കുക. ക്ഷയിച്ചുപോയ പാര്‍ട്ടി സംവിധാനങ്ങളെ ജീര്‍ണതയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തി കെട്ടുറപ്പുള്ളതാക്കാം. എന്നിട്ടാവാം രാജ്യഭരണത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് ചിന്ത. വിശാലമായ പ്രതിപക്ഷ ഐക്യനിരയും അടിത്തറയുള്ള പാര്‍ട്ടി സംവിധാനവും കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിനു മുന്നില്‍ ഏറെ സമയമുണ്ട്. രാഹുലും കോണ്‍ഗ്രസുമല്ലാതെ ബി.ജെ.പിയെയും നരേന്ദ്രമോദിയെയും നേരിടാനുള്ളൊരു ബദല്‍ തല്‍ക്കാലം രാജ്യത്തിനു മുന്നിലില്ല. അതുകൊണ്ടു തന്നെ രാഹുല്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കാതെ ബദല്‍ രാഷ്ട്രീയത്തെ നയിക്കണം. അതല്ലാതെ പരാജയത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നത് ജനതയോടുള്ള വഞ്ചനയാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago