നന്‍മ നേരാം ഈ നല്ല മനസിന്
ചെറുപുഴ: കാരുണ്യം വറ്റാത്ത സ്‌നേഹവുമായി സഹപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ഒരു ദിവസം കൊണ്ട് ഓടിയെടുത്തത് ഏഴ് ലക്ഷത്തിലധികം രൂപ. ചെറുപുഴ പയ്യന്നൂര്‍ റൂട്ടിലെ ശ്രീകുര്‍മ്പ ബസ് ഡ്രൈവറായിരുന്ന പി. വിജയന്റെ കുടുംബത്തിനായാണ് മെയ് മൂന്നിന് 33 ബസുകള്‍ സര്‍വിസ് നടത്തിയത്. സംസ്ഥാന മുഴുവന്‍ ബസുടമകള്‍ക്കും മാതൃകയാക്കാവുന്ന കാരുണ്യയാത്രയില്‍ സമാഹരിച്ചത് 7,36,000 രൂപയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് വിജയന്‍ മരണപ്പെട്ടത്. നിരവധികാലം ഈ മേഖലയില്‍ ക്ലീനറായും ഡ്രൈവറായും ജോലി ചെയ്ത വിജയന്റെ രണ്ട് വിദ്യാര്‍ഥികളടങ്ങുന്ന നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ ഒരു സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു.
ആശുപത്രി ചെലവടക്കമുള്ള ആറ് ലക്ഷത്തോളം രൂപ ബസ് ഉടമ തന്നെ നല്‍കിയതും ശ്രദ്ധേയമാണ്.
സമാഹരിച്ച പണം അകാലത്തില്‍ വേര്‍പിരിഞ്ഞ വിജയന്റെ കുടുംബത്തിന് ആശ്വാസമായി. 40,000 രൂപ തുകയായി നേരിട്ടും ബാക്കി തുക മക്കളുടെയും ഭാര്യയുടെയും പേരില്‍ ബാങ്ക് ഡെപ്പോസിറ്റായും നല്‍കി.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലന്‍ തുക കുടുംബത്തിന് കൈമാറി. ബസുടമകളായ അബ്ദുല്‍ ലത്തീഫ്, പി. മോഹനന്‍, എ.കെ.ആര്‍ അലി, യൂനിയന്‍ നേതാക്കളായ രാജന്‍, രാഘവന്‍, കാങ്കോല്‍ ആലപടമ്പ പഞ്ചായത്ത് പ്രസിഡന്റ് പി ഉഷ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."