ബലാത്സംഗത്തിന് വധശിക്ഷ വിധിക്കുന്നതിനെതിരേ യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി
ജനീവ: ബലാത്സംഗം പൈശാചികമായ പ്രവൃത്തിയാണെങ്കിലും അതിന് വധശിക്ഷ നടപ്പാക്കുന്നത് ഉചിതമല്ലെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബാഷേല്‍. 2012ല്‍ 15കാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് യുവാക്കള്‍ക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് മിഷേലിന്റെ പ്രതികരണം.
'വധശിക്ഷയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത് ബലാത്സംഗത്തെ തടയുമെന്നതാണ്. എന്നാല്‍ വധശിക്ഷ മറ്റു തരത്തിലുള്ള ശിക്ഷകളെക്കാള്‍ കുറ്റകൃത്യത്തെ തടയുന്നുവെന്നതിന് തെളിവുകളില്ലെന്നതാണ് സത്യം'- ബാഷേല്‍ പറഞ്ഞു.
മിക്ക രാജ്യങ്ങളിലും ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാവുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നമെന്നും എന്നാല്‍ ഇതിന് നിരവധി ഘടകങ്ങള്‍ കാരണമാവുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ബലാത്സംഗത്തിന് വധശിക്ഷ വിധിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇതിനുശേഷമുള്ള ആദ്യത്തെ ശിക്ഷയാണ് നടന്നത്. ബംഗ്ലാദേശും പാകിസ്താനും നൈജീരിയയുമുള്‍പ്പെടെ ബലാത്സംഗത്തിന് വധശിക്ഷ പ്രഖ്യാപിച്ച നിരവധി രാജ്യങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു മിഷേലിന്റെ പ്രതികരണം.
'ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവരോട് എല്ലാ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. അവര്‍ക്ക് നീതി ലഭിക്കണം.
എന്നാല്‍ ചിലയിടങ്ങളില്‍ ശിക്ഷയെന്നത് മനുഷ്യവിരുദ്ധമാകുന്നുണ്ട്'- അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."