ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം: ഏകാംഗ കമ്മിഷനെ നിയോഗിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിനു പിന്നില്‍ അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരാണെന്ന ആരോപണം അന്വേഷിക്കുന്നതിന് സുുപ്രിംകോടതി ഏകാംഗ കമ്മിഷനെ നിയോഗിച്ചു. റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജി മദന്‍ ബി. ലോക്കൂറിനെയാണ് കോടതി ചുമതലപ്പെടുത്തിയത്. ഏകാംഗ കമ്മിഷനെ നിയോഗിക്കുന്നതില്‍ കേന്ദ്രം എതിര്‍പ്പറിയിച്ചെങ്കിലും അതു പരിഗണിക്കാതെയാണ് സുപ്രിംകോടതിയുടെ തീരുമാനം.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പാടങ്ങളില്‍ വൈക്കോലുകള്‍ അടക്കമുള്ളവ കൂട്ടിയിട്ടു കത്തിക്കുന്നതിനാലാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണമുണ്ടാകുന്നതെന്നാണ് ആരോപണം. വിഷയത്തില്‍ കമ്മിഷന്റെ അന്വേഷണവുമായി സഹകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കി. കമ്മിഷന്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഹരജി ഈ മാസം 26നു വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."