പ്ലസ് വണ്‍ പ്രവേശനം: ലഭിച്ചത് 15,712 അപേക്ഷ
കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ പ്രവേശനത്തിന് ഇന്നലെ വൈകുന്നേരം ആറുവരെ ലഭിച്ചത് 15,712 അപേക്ഷകള്‍. ആദ്യ ദിവസത്തെ അപേക്ഷിച്ച് കുട്ടികള്‍ കൂടുതലായി എത്തിയ ദിവസമായിരുന്നു ഇന്നലെ. നിലവില്‍ ജില്ലയില്‍ ഏകജാലകം വഴിയുള്ള മെറിറ്റ് സീറ്റ് 25,776 എണ്ണമാണ്. സയന്‍സ്-12,282, ഹ്യുമാനിറ്റീസ്-5,616, കൊമേഴ്‌സ്-7,878 എന്നിങ്ങനെയാണ് വിഷയങ്ങള്‍ തിരിച്ചുള്ള കണക്ക്. ഇതിനു പുറമേ 3,192 മാനേജ്‌മെന്റ് സീറ്റും 1,392 കമ്മ്യൂനിറ്റി സീറ്റും 2,658 അണ്‍ എയിഡഡ്‌സീറ്റുമുണ്ട്.
മനേജ്‌മെന്റ് സീറ്റില്‍ സയന്‍സ്-1,674, ഹ്യുമാനിറ്റീസ്-564, കൊമേഴ്‌സ്-954 എന്നിങ്ങനെയും കമ്മ്യൂനിറ്റി സീറ്റില്‍ സയന്‍സ്-684, ഹ്യുമാനിറ്റീസ്-240, കൊമേഴ്‌സ്-468 എന്നിങ്ങനെയും അണ്‍ എയിഡഡ് വിഭാഗത്തില്‍ സയന്‍സ്-1,136, ഹ്യുമാനിറ്റീസ്-336, കൊമേഴ്‌സ്-1,186 സീറ്റുമാണ്.
സര്‍ക്കാര്‍ അനുവദിച്ച 20 ശതമാനം സീറ്റ് ഉള്‍പ്പെടുത്തിയാണിത്. ജില്ലയില്‍ 34502 വിദ്യാര്‍ഥികളാണ് ഇക്കുറി എസ്.എസ്.എല്‍.സി പാസായിട്ടുള്ളത്. സി.ബി.എസ്.സി ഫലം പ്രസിദ്ധീകരിക്കാന്‍ വൈകുന്നത് പ്രവേശനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. മെയ് 22 വരെ അപേക്ഷ സ്വീകരിക്കും. ജൂണ്‍ ആദ്യവാരം ആദ്യ അലോട്‌മെന്റ് സ്വീകരിച്ച് 14ന് ക്ലാസുകള്‍ തുടങ്ങും.
വി.എച്ച്.സി അപേക്ഷകള്‍ ഇന്നലെ മുതല്‍ സ്വീകരിച്ചു തുടങ്ങി. ജില്ലയില്‍ 19 വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായി ആകെ 1,500 സീറ്റുകളുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ 80 സര്‍ക്കാര്‍, 61 എയ്ഡഡ്, 17 അണ്‍ എയ്ഡഡ് ഒന്നു വീതം സ്‌പെഷല്‍, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."