ദേശീയപാത വികസനം;സര്‍വേ അന്തിമഘട്ടത്തില്‍
കണ്ണൂര്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍വേ നടപടികള്‍ അന്തിമഘട്ടത്തില്‍. മൂന്ന് മാസത്തിനകം സര്‍വേപൂര്‍ത്തിയാകുമെന്നാണ് സൂചന.
ദേശീയപാത വികസന പദ്ധതി(എന്‍.എച്ച്.ഡി.പി)യിലൂടെ നാലുവരിപാതയായി എന്‍.എച്ച് 17, 47 എന്നിവ വികസിപ്പിക്കാനാണു പദ്ധതി. സര്‍വേ പൂര്‍ത്തിയായ പ്രദേശങ്ങളില്‍ 3ഡി വിജ്ഞാപനം ഇറക്കിയ പ്രദേശങ്ങളുടെ മഹസര്‍ തയാറാക്കുന്ന നടപടി പുരോഗതിയിലാണ്. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 120ഓളം ഹെക്ടര്‍ ഭൂമിയിലാണ് മഹസര്‍ തയാറാക്കുന്നത്.
ഇതുകൂടാതെ ജില്ലയില്‍ ഏറ്റെടുക്കേണ്ട 148 ഹെക്ടര്‍ ഭൂമിക്ക് 3എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി ദേശീയപാത അതോറിറ്റി നടപടി പൂര്‍ത്തിയായി. എന്നാല്‍ വളപട്ടണം, കോട്ടക്കുന്ന് പ്രദേശങ്ങളിലെ പരിസരവാസികളുടെ എതിര്‍പ്പ് പദ്ധതി നടത്തിപ്പിന് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. സ്ഥലമേറ്റെടുപ്പിന് എത്ര തുക വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടില്ല. ഏകദേശ തുകയുടെ വിവരം മാത്രമാണ് ദേശീയപാത വികസന വിഭാഗത്തിന്റെ കൈയിലുള്ളൂ. 45 മീറ്ററില്‍ താഴെ വീതിയില്‍ പാത വികസിപ്പിക്കാന്‍ സാമ്പത്തിക സഹായം അനുവദിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
നഗരപരിധികളില്‍ 1:4 എന്ന തോതിലും ഗ്രാമീണമേഖലകളില്‍ 1:2 എന്ന തോതിലും വിപണി വിലയേക്കാള്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാനാണ് ഇതിനോടകം ധാരണയായത്. കണ്ണൂര്‍ വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന കണ്ണൂര്‍-മട്ടന്നൂര്‍ റോഡും ദേശീയപാതയായി വികസിപ്പിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."