HOME
DETAILS
MAL
ബംഗ്ലാദേശില്‍ സ്ഫോടനം; പിന്നില്‍ ഐ.എസ്
backup
May 28 2019 | 21:05 PM
ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തില്‍ ഒരു അസിസ്റ്റന്റ് പൊലിസ് സബ് ഇന്‍സ്പെക്ടറുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു.
ധാക്കയിലെ മലിബാഗ് ഭാഗത്ത് പൊലിസ് പിക്കപ്പ്വാനിലാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച രാത്രി ഇവിടെ സ്ഫോടകവസ്തു സ്ഥാപിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്ന് പൊലിസ് കമ്മിഷനര്‍ അസദുസ്സമാന്‍ മിയ പറഞ്ഞു.
അതേസമയം, പൊലിസുകാരെ വധിക്കുകയായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും അങ്ങനെയെങ്കില്‍ അവര്‍ അത് ചെയ്തിട്ടുണ്ടാവുമെന്നും പൊലിസ് മേധാവി പറഞ്ഞു.
2016 ജൂലൈയില്‍ 18 വിദേശികളുള്‍പ്പെടെ 22 പേര് കൊല്ലപ്പെട്ട ധാക്ക കഫെ വെടിവയ്പ്പിനു പിന്നിലും ഐ.എസ് ആയിരുന്നു. തുടര്‍ന്ന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 100 ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."