സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബ് ജില്ലയിലെത്തി
മാനന്തവാടി: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലാബ് ജില്ലയിലെത്തി. ഒരോ സ്ഥലത്തെയും ഭക്ഷണ സാധനങ്ങള്‍ പരിശോധന നടത്തി പരിശോധനഫലം ഉടന്‍ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ശബരിമല സീസണ്‍ സമയത്താണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോട് കുടിയ രണ്ട് സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലാബുകള്‍ ആരംഭിച്ചത്. ശബരിമല സീസണ്‍ കഴിഞ്ഞതോടെ ഈ വാഹനങ്ങള്‍ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ഭക്ഷണസാധനങ്ങള്‍ പരിശോധിക്കുകയാണ്.
പാല്‍, ചായപൊടി, വെളിച്ചണ്ണ, വിവിധ കറി പൗഡറുകള്‍, വെള്ളം എന്നിവയുടെ ഫലം ഉടന്‍ ലഭിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകളാണ് ലാബില്‍ പരിശോധന നടത്തുന്നത്. കുടുതല്‍ പരിശോധന വേണ്ട സാധനങ്ങള്‍ റീജണല്‍ അനലിറ്റിക്കല്‍ ലബോട്ടറിയിലേക്ക് അയക്കുകയയാണ് ചെയ്യുന്നത്. രണ്ട് ടെക്‌നീഷന്‍മാര്‍, ഒരു ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരാണ് വാഹനത്തിലുള്ളത്.
ശീതികരിച്ച വാഹനത്തില്‍ മായവും വിഷാംശവും തിരിച്ചറിയാന്‍ കഴിയുന്ന ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ മാത്രം മാനന്തവാടിയില്‍ 16ഓളം സാമ്പിളുകളാണ് പരിശോധന നടത്തിയത്.
മലബാര്‍ മേഖലയില്‍ മുഴുവനും പരിശോധന നടത്താന്‍ ഉള്ളത് ഒരു വാഹനമായതിനാല്‍ രണ്ടാഴ്ച്ചക്കിടയിലാണ് വാഹനം ജില്ലയിലെത്തുക.
ഇത് ആദ്യമായാണ് സഞ്ചരിക്കുന്ന പരിശോധന ലാബ് ജില്ലയിലെത്തിയത്. ഈ മാസം 27, 29 തിയതികളില്‍ ബത്തേരിയിലും പരിശോധനയുണ്ടാകും. ഫുഡ് സെഫ്റ്റി ഓഫിസര്‍മാരായ പ്രദീപ് കൂമാര്‍, ഡോ. വി.എസ് ശ്രീഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."