രാജ്യത്ത് കൊവിഡ് മരണം 1,12,998 : രോഗം ബാധിച്ചവരുടെ എണ്ണം 74,32,680; എന്തുകൊണ്ട് രോഗവ്യാപനം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം
തിരുവനന്തപുരം: കേരളത്തോടൊപ്പം നാല് സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് കൊവിഡ് വ്യാപനം വര്‍ധിക്കുന്നു എന്നറിയാനായി കേന്ദ്രസംഘം കേരളത്തിലെത്തി. രാജസ്ഥാന്, കര്‍ണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നത സംഘത്തെ അയച്ചിട്ടുണ്ട്.
65,24595 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മുക്തരായത്. രോഗം ബാധിച്ചവരുടെ എണ്ണം 74,32,680 ആയി. ഇന്നലെ 837പേര് കൊവിഡ് ബാധിച്ച് മരിച്ചു. 1,12,998 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണമടഞ്ഞത്.
കൊവിഡ് വ്യാപനം ഇന്ത്യയില്‍ കുറയുകയാണ്. അപ്പോഴും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിദിനരോഗികളുടെ എണ്ണം വര്ധിക്കുന്നതെന്തുകൊണ്ടാണെന്നാണ് കേന്ദ്ര സംഘം പരിശോധിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ട്.
കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം സംസ്ഥാന കണ്ട്രോള് റൂം സന്ദര്‍ശിച്ചു. ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി. സംഘം തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കുള്ള സഹായം കേന്ദ്രസംഘം നല്‍കും. പരിശോധനകള്‍, രോഗികളുടെ ചികിത്സ,വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ സംഘം വിലയിരുത്തും. ആദ്യഘട്ടത്തില്‍ രോഗനിയന്ത്രണം സാധ്യമായ കേരളത്തില്‍ രോഗികളുടെ എണ്ണം ഉയരുന്നത് ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."