HOME
DETAILS

ശുചീകരണ പ്രവൃത്തിക്കെതിരേ സി.പി.എം അംഗത്തിന്റെ പരാതി

  
backup
May 11 2017 | 01:05 AM

%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf


പള്ളിക്കല്‍: കുടിവെള്ള പദ്ധതിക്കായ് നിര്‍മിച്ച കിണറില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനെതിരേ പരാതിയുമായി സി.പി.എം ഗ്രാമ പഞ്ചായത്തംഗം. 18-ാം വാര്‍ഡിലെ കളരിപ്പറമ്പ് കുടിവെള്ള പദ്ധതിക്ക് വേണ്ടി 17-ാം വാര്‍ഡിലെ വാഴക്കാറത്ത്പടിയിലുള്ള കുളത്തിലെ കിണറിന്റെ ശുചീകരണ പ്രവര്‍ത്തിക്കെതിരേയാണ് പഞ്ചായത്തംഗം പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി അനില്‍, അസി. സെക്രട്ടറി കെ ഉണ്ണി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വേനല്‍ കാലമാകുന്നതോടെ കുളത്തില്‍ വെള്ളം കുറയുന്നതിനാല്‍ കുളത്തിന്റെ ഒരു ഭാഗത്ത് പത്തടിയോളം താഴ്ത്തി കിണര്‍ കുഴിച്ചാണ് കുടിവെള്ള പദ്ധതിക്കുള്ള വെള്ളം ശേഖരിക്കുന്നത്. കിണര്‍ ഭിത്തികെട്ടി പ്രവര്‍ത്തി നടത്തിയിട്ടില്ലാത്തതിനാല്‍ കിണറിലേക്ക് ഇടിഞ്ഞു വീണ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് കിണറില്‍ നിന്നും നീക്കം ചെയ്യുന്ന പ്രവര്‍ത്തിക്കെതിരേയാണ് സി.പി.എം അംഗം പരാതി നല്‍കിയത്.
കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്തെ പദ്ധതിയിലെ ഗുണഭോക്താക്കള്‍ സ്വന്തമായി ഫണ്ട് ശേഖരിച്ചാണ് പ്രവര്‍ത്തി നടത്തുന്നത്. 7 എസ്.സി കുടുംബങ്ങള്‍ ഉള്‍പ്പെടെ 22 കുടുംബങ്ങള്‍ക്കും ഒരു അങ്കണവാടിയിലേക്കും ഈ പദ്ധതിയിലൂടെയാണ് വെള്ളം ലഭിക്കുന്നത്. പദ്ധതിക്കായി ഇവിടെ നിന്നു വെള്ളം കൊണ്ട് പോകുന്നതില്‍ കുളം സ്ഥിതി ചെയ്യുന്ന 17-ാം വാര്‍ഡിലെ പ്രദേശവാസികള്‍ക്കും ഗ്രാമ പഞ്ചായത്തംഗത്തിനും യാതൊരു പരാതിയും ഇല്ലാതിരിക്കെ മറ്റൊരു വാര്‍ഡിലെ ഗ്രാമ പഞ്ചായത്തംഗമായ സി.പി.എം നേതാവ് പ്രവര്‍ത്തിക്കെതിരേ നീക്കം നടത്തിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും കടുത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
പരാതി അന്വാഷിക്കാനായി പഞ്ചായത്ത് അധികൃതരെത്തുമ്പോള്‍ വന്‍ ജനക്കൂട്ടമായിരുന്നു പ്രദേശത്ത്. ഇതുമായി ബന്ധപ്പെട്ട പരാതിക്ക് യാതൊരുവിധ അടിസ്ഥാനമില്ലായെന്ന് ബോധ്യപ്പെട്ടതിനാലും കുളവും കിണറും സ്ഥിതി ചെയ്യുന്ന പ്രദേശവാസികള്‍ക്ക് പ്രവര്‍ത്തി നടത്തുന്നതില്‍ പരാതിയില്ലാത്തതിനാലും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തി നിര്‍ത്തി വെപ്പിച്ച് കുടിവെള്ളം തടസപ്പെടുത്തുന്നത് ജനദ്രോഹ നടപടിയാണെന്നതിനാലും ശുചീകരണ പ്രവര്‍ത്തി തുടരാന്‍ പഞ്ചായത്തധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  23 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago