HOME
DETAILS

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കൊവിഡ്, 26 മരണം; 7991 രോഗമുക്തർ

  
backup
October 17, 2020 | 12:28 PM

9016-covid-cases-in-kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9016 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര് 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര് 464, കോട്ടയം 411, കാസര്ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
ഇന്ന് 26 മരണം
 
26 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല് (47), തൊളിക്കോട് സ്വദേശി ഭവാനി (70), ഇടപ്പഴഞ്ഞി സ്വദേശി ഡട്ടു (42), കരുമം സ്വദേശി അജിത് കുമാര് (59), മഞ്ചാംമൂട് സ്വദേശിനി വിജിത (26), വര്ക്കല സ്വദേശിനി ഉഷ (63), മൂങ്ങോട് സ്വദേശി സതീഷ് കുമാര് (39), കൊല്ലം വെള്ളിമണ് സ്വദേശി മധുസൂദനന് നായര് (75), കൊട്ടാരക്കര സ്വദേശി ശ്രീധരന് പിള്ള (90), പാലതറ സ്വദേശി ഷാഹുദീന് (64), ആലപ്പുഴ മണ്ണാഞ്ചേരി സ്വദേശിനി തങ്കമ്മ വേലായുധന് (79), രാമപുരം സ്വദേശി സുരേഷ് (52), കോട്ടയം അയര്കുന്നം സ്വദേശി പരമു (84), കാഞ്ഞിരം സ്വദേശി മത്തായി (68), ഇടക്കുന്നം സ്വദേശി ഹസന്പിള്ള (94), എറണാകുളം കടമറ്റൂര് സ്വദേശിനി ഭവാനി (81), തൃശൂര് വെള്ളാനിക്കര സ്വദേശി രാജന് (64), പൊയ്യ സ്വദേശിനി വിക്റ്ററി (80), ആലപ്പാട് സ്വദേശി പരീത് (103), മലപ്പുറം കുറ്റിയാടി സ്വദേശി അബൂബക്കര് (54), പേരകം സ്വദേശി സെയ്ദ് മുഹമ്മദ് (74), കൊടുമുടി സ്വദേശിനി ഖദീജ (68), പൊന്നാനി സ്വദേശിനി അസരുമ്മ (58), മഞ്ഞപുറം സ്വദേശി അരവിന്ദാക്ഷന് (61), കോഴിക്കോട് നെട്ടൂര് സ്വദേശി അമ്മദ് (68), കണ്ണൂര് കക്കാട് സ്വദേശിനി ജമീല (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1139 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
 
1321 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 127 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7464 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1445, തൃശൂര് 1079, എറണാകുളം 525, കോഴിക്കോട് 888, തിരുവനന്തപുരം 576, പാലക്കാട് 383, കൊല്ലം 651, ആലപ്പുഴ 604, കണ്ണൂര് 328, കോട്ടയം 358, കാസര്ഗോഡ് 270, പത്തനംതിട്ട 153, ഇടുക്കി 87, വയനാട് 117 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
104 ആരോഗ്യ പ്രവര്ത്തകര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. കോട്ടയം 23, തൃശൂര്, മലപ്പുറം 15 വീതം, കണ്ണൂര് 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസര്ഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ, എറണാകുളം 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
 
7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 860, കൊല്ലം 718, പത്തനംതിട്ട 302, ആലപ്പുഴ 529, കോട്ടയം 217, ഇടുക്കി 63, എറണാകുളം 941, തൃശൂര് 1227, പാലക്കാട് 343, മലപ്പുറം 513, കോഴിക്കോട് 1057, വയനാട് 144, കണ്ണൂര് 561, കാസര്ഗോഡ് 516 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,36,989 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,900 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,51,935 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 24,965 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2971 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
 
ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വെച്ചൂര് (10), മങ്ങാട്ടുപള്ളി (10), കറുകച്ചാല് (9), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്ഡ് 11), ആറന്മുള (18), പാലക്കാട് ജില്ലയിലെ ആലത്തൂര് (11), നെന്മാറ (9), എറണാകുളം ജില്ലയിലെ അറക്കുഴ (5, 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്. 18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 633 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലി മണ്ണിടിച്ചില്‍: ബിജുവിന്റെ മകളുടെ പഠനചെലവ് കോളജ് ഏറ്റെടുക്കും, ഹോസ്റ്റല്‍ ഫീസടക്കം നല്‍കും

Kerala
  •  2 months ago
No Image

സല്‍മാന്‍ ഖാനെ ഭീകരവാദിയായി പ്രഖ്യാപിച്ച് പാകിസ്താന്‍

National
  •  2 months ago
No Image

'എസ്.എഫ്.ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്, മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനം കാണും' പി.എം.ശ്രീയില്‍ പരിഹാസവുമായി എ.ഐ.വൈ.എഫ്

Kerala
  •  2 months ago
No Image

കോട്ടയത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം; പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

തകൃതിയായി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റം - ഔറംഗബാദ് റെയില്‍വേ സ്റ്റേഷന്റെയും പേരു മാറ്റി;  സാധാരണക്കാര്‍ക്ക് ദുരിതയാത്ര, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

National
  •  2 months ago
No Image

കേരളത്തില്‍ ആര്‍.എസ്.എസ് നേതാക്കളെക്കുറിച്ച് പഠിപ്പിക്കില്ല; പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും പിന്‍മാറാം- വി ശിവന്‍കുട്ടി

Kerala
  •  2 months ago
No Image

61 മില്യൺ ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽ മുങ്ങിയ ഗസ്സ, വരുന്നത് കൊടുംതണുപ്പ്; മേൽക്കൂര പോലുമില്ലാതായിപ്പോയ ഒരു ജനത 

International
  •  2 months ago
No Image

ദിവസവും വൈകിട്ട് ചായക്കൊപ്പം സമൂസയാണോ ? എങ്കിൽ ഓർക്കുക: 20 രൂപയ്ക്ക് പകരം പിന്നീട് നൽകേണ്ടി വരിക 3 ലക്ഷം രൂപ; വൈറലായി ഡോക്ടറുടെ കുറിപ്പ്

Health
  •  2 months ago
No Image

അമ്മയെ ഒപ്പം നിര്‍ത്താന്‍ പറ്റില്ലെന്ന് ഭാര്യ; വഴക്കായപ്പോള്‍ യുവാവ് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു

Kerala
  •  2 months ago
No Image

മെറ്റാ പിരിച്ചുവിട്ട ജീവനക്കാർക്ക് കൈത്താങ്ങായി ഇന്ത്യൻ വംശജൻ; നൽകുന്നത് 5.26 കോടി രൂപ വരെ ശമ്പളം

Tech
  •  2 months ago