സസ്‌പെന്‍ഷനിലായിരുന്ന വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ആത്മഹത്യ ചെയ്ത നിലയില്‍
തിരുവനന്തപുരം: വെള്ളനാട് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍ കുമാറാണ് (57) ആത്മഹത്യ ചെയ്തത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്നരവര്‍ഷത്തിലേറെയായി ഇദ്ദേഹം സസ്‌പെന്‍ഷനിലാണ്.
മുമ്പ് കോണ്‍ഗ്രസ് ഭരണത്തില്‍ ആയിരുന്നു ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണമാണ്. വീട്ടുമുറ്റത്തെ പ്ലാവിലാണ് അനില്‍ കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അനില്‍ കുമാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലിസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് പറഞ്ഞു.
English Summary: Anil Kumar (57), the former secretary-in-charge of the Vellanad Service Cooperative Bank in Thiruvananthapuram, was found dead by suicide at his residence in Velloorpara, Vellanad. He had been under suspension for over a year due to alleged financial irregularities at the bank.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."