HOME
DETAILS

മന്‍മോഹന്‍ സിങ്ങിനെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലെത്തിക്കും

  
backup
May 29 2019 | 20:05 PM

%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8b%e0%b4%b9%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%ae%e0%b4%bf

 


ന്യൂഡല്‍ഹി: രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാവുന്ന മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്ങിനെ അസമില്‍ നിന്ന് വീണ്ടും വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ.
മൂന്നുപതിറ്റാണ്ടോളമായി അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ മന്‍മോഹന്‍ സിങ്ങിന്റെ രാജ്യസഭാംഗത്വ കാലാവധി അടുത്ത മാസം 14ന് അവസാനിക്കാനിരിക്കുകയാണ്. എന്നാല്‍, വീണ്ടും ജയിപ്പിക്കാന്‍ ആവശ്യമായ അംഗബലം കോണ്‍ഗ്രസിന് അസം നിയമസഭയിലില്ല. ഈ സാഹചര്യത്തിലാണ് യു.പി.എ ഘടകകക്ഷി കൂടിയായ ഡി.എം.കെ.യുടെ സഹായത്തോടെ അദ്ദേഹത്തെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ധാരണയിലെത്തിയിരിക്കുന്നത്.


തമിഴ്‌നാട്ടില്‍ ജൂലൈയില്‍ ആറു സീറ്റുകളിലാണ് ഒഴിവുവരുന്നത്. ഇതില്‍ മൂന്നെണ്ണം നേടാനുള്ള അംഗബലം ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തിനുണ്ട്. അതില്‍ ഒന്ന് മന്‍മോഹന്‍ സിങ്ങിനുവേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയില്‍ നിന്ന് ഡി.എം.കെ സ്ഥാനാര്‍ഥിയായി വിജയിച്ച കനിമൊഴി, സി.പി.ഐ നേതാവ് ഡി. രാജ, അണ്ണാ ഡി.എം.കെ നേതാവ് വി. മൈത്രേയന്‍ അടക്കമുള്ള ആറു രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് ജൂലൈയില്‍ അവസാനിക്കുക.
ഒരാളെ വിജയിപ്പിക്കാന്‍ 34 എം.എല്‍.എമാരുടെ പിന്തുണയാണ് ആവശ്യം. കോണ്‍ഗ്രസിന്റെ ഏഴ് എം.എല്‍.എമാര്‍ അടക്കം നിലവില്‍ 109 എം.എല്‍.എമാരുടെ പിന്തുണ ഡി.എം.കെ സഖ്യത്തിനുണ്ട്. അതിനാല്‍ മത്സരമില്ലാതെതന്നെ മൂന്നുപേരെ രാജ്യസഭയിലേക്ക് അയക്കാന്‍ സഖ്യത്തിനാവും. അസമിലെ 126 അംഗ നിയമസഭയില്‍ 25 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പി, അസം ഗണപരിഷത്ത്, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവരുടെ സഖ്യത്തിന് 87 അംഗങ്ങളുമുണ്ട്. കൂടാതെ ബദറുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫിന്റെ 12 എം.എല്‍.എമാരുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago