സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പൂര്‍ത്തീകരിച്ചത് പത്തനംതിട്ട ജില്ലമാത്രം
കൊണ്ടോട്ടി: സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതി(ലൈഫ് മിഷന്‍)പൂര്‍ത്തീകരിച്ചത് പത്തനംതിട്ട ജില്ല മാത്രം. കുടംബശ്രീ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി തയാറാക്കിയ ഗുണഭോക്താക്കളുടെ ലിസ്റ്റിലെ അപാകതയും സര്‍വേയുടെ റിപ്പോര്‍ട്ടിലെ കാലതാമസവുമാണ് പദ്ധതി മറ്റു ജില്ലകളില്‍ പാതിവഴിയിലായത്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതഭവനരഹിതര്‍ക്കും വീട് പൂര്‍ത്തിയാക്കാത്തവര്‍ക്കും പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിട സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി വഴി ലക്ഷ്യമിട്ടിരുന്നത്.
2011ലെ സെന്‍സസ് പ്രകാരം ഭൂരഹിത ഭവനരഹിതരുടെ പട്ടികയും തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളിലേയ്ക്കായി തയാറാക്കിയവരുടെ പട്ടികയും മുന്‍ നിര്‍ത്തിയാണ് ഉപഭോക്താക്കളെ കണ്ടെത്തിയത്.
ആദിവാസി മേഖലയില്‍ എസ്.ടി പ്രൊമോട്ടര്‍മാരാണ് സര്‍വേ നടത്തിയത്. പരിശോധന ഗ്രാമപ്രദേശങ്ങളില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരും നഗരപ്രദേശങ്ങളില്‍ ജെ.എച്ച്.ഐമാരുമാണ് നടത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 30നായിരുന്നു പരിശോധന പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്തനംതിട്ട ജില്ല ഒഴികെ മറ്റു ജില്ലകളില്‍ പദ്ധതി പൂര്‍ത്തിയായിട്ടില്ല.
കോഴിക്കോട് (63.43) തിരുവനന്തപുരം(41.11) ശതമാനവുമാണ് പൂര്‍ത്തിയാവാനുള്ളത്. കൊല്ലത്ത് (10.07) ആലപ്പുഴ (22.90) കോട്ടയത്ത് 7.57 ശതമാനവും മാത്രമാണ് പൂര്‍ത്തിയാവാനുള്ളത്.
ഇടുക്കി(26.92),എറണാകുളം(31.45),തൃശൂര്‍(32.19),പാലക്കാട്(21.28),മലപ്പുറം(43.61),വയനാട്(34.70),കണ്ണൂര്‍(32.27),കാസര്‍കോട്(52.67) ശതമാനവും പൂര്‍ത്തിയാവാനുണ്ട്.
ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വീടുകളുടെ കുറഞ്ഞ തറവിസ്തീര്‍ണം 350 ചതുരശ്ര അടിയും കൂടിയത് 600 ചതുരശ്ര അടിയും ആണ്. ഭൂമിയുള്ള ഭവനരഹിതര്‍, ഭവനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശമേഖലയിലോ, തോട്ടം മേഖലയിലോ താത്കാലിക ഭവനം ഉള്ളവര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍,ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതര, മാരക രോഗമുള്ളവര്‍,അവിവാഹിതരായ അമ്മമാര്‍,രോഗം,അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ പ്രാപ്തിയില്ലാത്തവര്‍, വിധവകള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."