HOME
DETAILS

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹം ചെയ്തവര്‍ വഞ്ചകരല്ലെന്ന് ഹൈക്കോടതി

  
backup
May 29 2019 | 21:05 PM

kerala-sc-on-sexual-relation-based-on-marriage-promis

 

വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടി യുവാവിനെതിരേ നല്‍കിയ പീഡനക്കേസ് റദ്ദാക്കി
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹം ചെയ്തവര്‍ വഞ്ചകരല്ലെന്നു ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം അധികം വൈകാതെ തന്നെ വിവാഹം ചെയ്ത പ്രതിയുടെ പ്രവൃത്തി വഞ്ചനാപരമാണെന്നു പറയാനാവില്ലെന്നു കോടതി വ്യക്തമാക്കി. പത്തനംതിട്ട ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലിരുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ആര്‍.നാരായണ പിഷാരടിയുടെ വിധി.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പ്രതിക്കെതിരേയുള്ള ആരോപണം. കേസ് നിലനില്‍ക്കെ തന്നെ ഇരുവരും അധികം വൈകാതെ തന്നെ വിവാഹിതരായെന്നു കോടതി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വാഗ്ദാനം നല്‍കിയ ശേഷം അധികം വൈകാതെ നടന്ന വിവാഹം വഞ്ചനാപരമാണെന്നു കാണാന്‍ കഴിയില്ലെന്നു കോടതി നിരീക്ഷിച്ചത്.


2014 വര്‍ഷത്തില്‍ ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രതി വിവാഹ വാഗ്ദാനം നല്‍കി ഊട്ടിയില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടിയെ യുവാവിന്റെ ബന്ധുക്കള്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു പൊലിസില്‍ പരാതി നല്‍കിയത്. ഇരുവരും 2015 ജനുവരി 30 ന് വിവാഹിതരായ രേഖയും കോടതിയില്‍ ഹാജരാക്കി.


2014 ഡിസംബര്‍ 14 മുതലുള്ള കാലയളവില്‍ പെണ്‍കുട്ടിയെ യുവാവ് ഊട്ടിയില്‍ കൊണ്ടുപോയെന്നായിരുന്നു പൊലിസ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് വാഗ്ദാനം നല്‍കി അധികം വൈകാതെ തന്നെ വിവാഹിതരായ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്നു പറയാനാവില്ലെന്ന് നിരീക്ഷിച്ചു കോടതി കേസ് റദ്ദാക്കിയത്.
ഇര പ്രഥമമൊഴി നല്‍കിയത് മാതാവിന്റെയും ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ നടപടികള്‍ തുടര്‍ന്നാല്‍ പ്രതി ശിക്ഷിക്കപ്പെടാനുള്ള യാതൊരു സാധ്യതയുമില്ലെന്നും കോടതി വിലയിരുത്തി.
തുടര്‍നടപടി ഇരുവരുടെയും വൈവാഹിക ജീവിതത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയ കോടതി കേസില്‍ അന്തിമ റിപ്പോര്‍ട്ടും തുടര്‍നടപടികളും റദ്ദാക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  20 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  27 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  36 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago