രാജസ്ഥാനില്‍ കല്യാണ മണ്ഡപത്തിന്റെ ചുമരിടിഞ്ഞ് 26 മരണം
ജെയ്പൂര്‍: രാജസ്ഥാനില്‍ കല്യാണ മണ്ഡപത്തിന്റെ ചുമരിടിഞ്ഞ് നാലു കുട്ടികളടക്കം 26 പേര് മരിച്ചു. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ശക്തമായി കാറ്റിനെ തുടര്‍ന്നായിരുന്നു അപകടം.
90 അടി നീളവും 13 അടി ഉയരവുമുള്ള മതില് സമീപത്ത് നിര്‍മിച്ച ഷെഡിന് മുകളിലേക്കാണ് തകര്‍ന്നു വീണത്. ഷെഡിനുള്ളില്‍ കുടങ്ങി കിടന്നവരാണ് മരിച്ചവരില്‍ ഏറെയും. ഈ ഷെഡിലാണ് ഭക്ഷണവിതരണത്തിനുള്ള സ്റ്റാളുകള്‍ ഒരുക്കിയിരുന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതര പരുക്കേറ്റയാളെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഇനിയും കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പൊടിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. സംസ്ഥാന ദുരന്ത നിവവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തി. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി വസുന്ധര രാജെ പരിക്കേറ്റവര്‍ക്ക് ചികില്‍സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."