പഞ്ചാബില്‍നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനാണ് രാജി: സിദ്ദു
ന്യൂഡല്‍ഹി: പഞ്ചാബില്‍നിന്നു മാറിനില്‍ക്കണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് രാജ്യസഭാംഗത്വം രാജിവച്ചതെന്ന് നവജോത് സിംഗ് സിദ്ദു. പഞ്ചാബ് എനിക്ക് പാര്‍ട്ടിയേക്കാള്‍ വലുതാണ്. തനിക്ക് വോട്ടു നല്‍കിയ ജനങ്ങളെ മറന്ന് മറ്റൊരിടത്തേക്ക് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് നാലാമത്തെ തവണയാണ് തന്നോട് പഞ്ചാബില്‍നിന്നു മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്നത്.
ഇത്രയും നാള്‍ സഹിക്കുകയായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ സിദ്ദുവിനെ ബി.ജെ.പി രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. 2004 മുതല്‍ അമൃത്‌സറില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു സിദ്ദു. സിദ്ദു ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്നതായും പഞ്ചാബില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവുമെന്നും സൂചനയുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് ഇന്ന് അദ്ദേഹം പ്രതികിരച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."