HOME
DETAILS

കൊല്ലം-താംബരം സ്‌പെഷ്യല്‍ ട്രെയിന്‍ ദിവസ സര്‍വിസിനായി നിര്‍ദേശം സമര്‍പ്പിച്ചു

  
backup
September 12 2018 | 03:09 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%a4%e0%b4%be%e0%b4%82%e0%b4%ac%e0%b4%b0%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d

കൊല്ലം: താംബരം സ്‌പെഷ്യല്‍ ട്രെയിന്‍ ദിവസേനയുള്ള റെഗുലര്‍ ട്രെയിനാക്കുവാനും താംബരത്തു നിന്ന് പുതിയതായി ഒരു ട്രെയിന്‍ കൂടി കൊല്ലത്തേക്ക് സര്‍വിസ് നടത്താനുമുള്ള നിര്‍ദേശം റയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചതായി ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ കുല്‍ശ്രേഷ്ഠ, എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ രേഖാമൂലം അറിയിച്ചു.
പുനലൂര്‍-ചെങ്കോട്ട റെയില്‍പാതയുടെ വിനോദസഞ്ചാര സാധ്യതകള്‍ കണക്കിലെടുത്ത് വിസ്റ്റാഡോം കോച്ച് അനുവദിക്കണമെന്ന ദക്ഷിണ റയില്‍വേയുടെ ആവശ്യം റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മൂന്ന് നിര്‍ദേശങ്ങളും നടപ്പാക്കും. കുണ്ടറ ആദര്‍ശ് റെയില്‍വേ സ്റ്റേഷന്റെ മേല്‍പാല നിര്‍മാണത്തിനും ലാന്‍ഡ്‌സ്‌കേപിങിനുമുള്ള പ്രവൃത്തികളുടെ കരാറുകള്‍ നല്‍കിക്കഴിഞ്ഞു. ഡിസംബര്‍ 31ന് മുന്‍പ് പണി പൂര്‍ത്തീകരിക്കാനാണ് കരാര്‍. കുണ്ടറ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ ഉടനെ ആരംഭിക്കും.
പുനലൂര്‍ റെയില്‍വേ സ്റ്റേഷന്റെ കാത്തിരിപ്പ് കേന്ദ്രം, സ്റ്റേഷന്‍ കെട്ടിടം, പ്ലാറ്റ്‌ഫോം നവീകരണം, പൂന്തോട്ടം, ഇരിക്കുവാനുള്ള കസേരകള്‍, ഗ്രില്‍ സജ്ജീകരണം എന്നിവ പൂര്‍ത്തിയാക്കി.
രണ്ട് ലിഫ്റ്റുകള്‍, സര്‍ക്കുലേറ്റിങ് ഏരിയായുടെ ലാന്‍ഡ്‌സ്‌കേപിങ്, ശുചിമുറി നിര്‍മാണം, വിശാലമായ കാത്തിരുപ്പ് കേന്ദ്രം എന്നിവയ്ക്ക് അനുമതി നല്‍കിയതായും ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയിച്ചു. ചന്ദനത്തോപ്പ് കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാല് ഷെല്‍ട്ടറുകളുടെ നിര്‍മാണം, ഭഗവതിപുരം, ആര്യങ്കാവ്, തെന്മല, ഒറ്റക്കല്‍, ഇടമണ്‍, കുണ്ടറ ഈസ്റ്റ്, ചന്ദനത്തോപ്പ് എന്നീ സ്റ്റേഷനുകളില്‍ കുടിവെള്ളം സജ്ജമാക്കുന്ന പ്രവൃത്തിയും പുരോഗമിച്ചുവരികയാണ്.
പുനലൂര്‍, കുണ്ടറ സ്റ്റേഷനുകളില്‍ സര്‍ക്കുലേറ്റിങ് ഏരിയയില്‍ ശുചിമുറികളുടെ നിര്‍മാണം, കിളികൊല്ലൂരില്‍ ഫുട് ഓവര്‍ബ്രിഡ്ജ്, കുണ്ടറ ഈസ്റ്റിലും ചന്ദനത്തോപ്പിലും റെയില്‍വേ പ്ലാറ്റ്‌ഫോമുകളുടെ ദീര്‍ഘിപ്പിക്കല്‍, കുണ്ടറ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഷെല്‍ട്ടറിന്റെ മേല്‍ക്കൂര മാറ്റി സ്ഥാപിക്കല്‍, കുണ്ടറ, കിളികൊല്ലൂര്‍ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ ഉയരം വര്‍ധിപ്പിക്കല്‍, കുണ്ടറ റെയില്‍വേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡിന്റെ വികസനം, കുണ്ടറ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്കായുള്ള അനൗണ്‍സ്‌മെന്റ് സിസ്റ്റം, പുനലൂര്‍ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡിന്റെ വികസനം, പുനലൂര്‍, ഭഗവതിപുരം, ഇടമണ്‍ സ്റ്റേഷനുകളില്‍ എല്‍.ഇ.ഡി ക്ലോക്ക് സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായും ജനറല്‍ മാനേജര്‍ അറിയിച്ചു.
പുനലൂര്‍ കാരിയറ എല്‍.സി 518-ാം നമ്പര്‍ ലെവല്‍ ക്രോസിലെ മേല്‍പ്പാലം റെയില്‍വേയുടെ ഭാഗം പൂര്‍ത്തീകരിച്ചതായും എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതും അപ്രോച്ച് റോഡും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതായ പ്രവൃത്തികള്‍ ആരംഭിക്കാത്തതിനാല്‍ മേല്‍പ്പാലം തുറക്കുവാന്‍ കഴിഞ്ഞിട്ടില്ല. കുണ്ടറ പള്ളിമുക്ക് 526-ാം നമ്പര്‍ ലെവല്‍ ക്രോസിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് പുരോഗമിച്ചുവരികയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ചിട്ടില്ല. കുണ്ടറ പെരിനാട് 528-ാം നമ്പര്‍ ലെവല്‍ ക്രോസസിന്റെ നിര്‍മാണത്തിനായുള്ള ജനറല്‍ അറേഞ്ച്‌മെന്റ് ഡ്രോയിങ് സംസ്ഥാന സര്‍ക്കാരിന്റെ എന്‍.എച്ച് വിഭാഗം ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നുംജനറല്‍ മാനേജര്‍ അറിയിച്ചു.
മധുര ഡിവിഷന്റെ പരിധിയില്‍ വരുന്ന റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് എം.പിമാരുടെ യോഗത്തിനായി എന്‍.കെ പ്രേമചന്ദ്രന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ദക്ഷിണ മേഖലാ ജനറല്‍ മാനേജര്‍ വിവരങ്ങള്‍ നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago