'മോദി ഐക്യനായകന്‍' എന്ന് ടൈം മാഗസിനില്‍ ലേഖനം എഴുതിയ മനോജ് മോദിയുടെ മുന്‍ ഉപദേശകനും ബി.ജെ.പി അനുഭാവിയും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം നരേന്ദ്രമോദിയെ ഐക്യനായകന്‍ എന്നു വിശേഷിപ്പിച്ച് ടൈം മാഗസിനില്‍ ലേഖനം എഴുതിയ മനോജ് ലഡ്വ, മോദിയുടെ മുന്‍ ഉപദേശകനും ബി.ജെ.പി അനുഭാവിയും. ലണ്ടന്‍ ആസ്ഥാനമായ മാധ്യമ, ജനസമ്പര്‍ക്ക സ്ഥാപനമായ ഇന്ത്യ ഐ.എന്‍.സി ഗ്രൂപ്പ് മേധാവിയാണ് മനോജ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ കമ്യൂണിക്കേഷന്‍ മേധാവിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ പ്രധാന നേതാക്കളുമായെല്ലാം അടുത്ത ബന്ധമുള്ള മനോജ്, പാര്‍ട്ടിയുടെ മാധ്യമമേഖലയുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങളിലെ പ്രധാനിയുമാണ്. ബ്രിട്ടന്‍ ആസ്ഥാനമായ നാഷനല്‍ ഹിന്ദു സ്റ്റുഡന്റ്‌സ് ഫോറം സ്ഥാപക അധ്യക്ഷനുമാണ്. ബ്രിട്ടനിലെ വിവിധ ഇന്ത്യന്‍ വ്യവസായ, സംരംഭ സംഘടനകളിലും സജീവമാണ് മനോജ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഇന്ത്യയില്‍ നിന്ന് നിയമബിരുദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017ല്‍ മനോജ് എഴുതിയ 'വിന്നിങ് പാര്‍നര്‍ഷിപ്- ഇന്ത്യ-യു.കെ റിലേഷന്‍സ് ബിയോന്‍ഡ് ബ്രെക്‌സിറ്റ്' എന്നപുസ്തകത്തിന്റെ പ്രകാശകര്‍മം ഡല്‍ഹിയില്‍ വച്ച് നരേന്ദ്രമോദിയായിരുന്നു നിര്‍വഹിച്ചത്.
[caption id="attachment_741444" align="aligncenter" width="1280"] മനോജ് ലഡ്വ[/caption]
നേരത്തെ തെരഞ്ഞെടുപ്പ് സമയത്ത് മോദിയെ വിഭജനനായകന്‍ എന്ന് കവര്‍സ്‌റ്റോറി ചെയ്ത ടൈം മാഗസിന്‍, തെരഞ്ഞെടുപ്പില്‍ മോദി വിജയിച്ചതോടെ അദ്ദേഹത്തെ ഐക്യനായകന്‍ എന്ന് വിശേഷിപ്പിച്ച് പുതിയ ലേഖനം പ്രസിദ്ധീകരിക്കുകയായിരുന്നു. അതിഷ് തസീര്‍ എന്ന വിദേശ മാധ്യമപ്രവര്‍ത്തകനായിരുന്നു മോദിയെ കുറിച്ച് വിഭജന നായകന്‍ (ഇന്ത്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ്) എന്നു വിശേഷിപ്പിച്ച് ലേഖനം എഴുതിയത്. ലേഖനം സംഘ്പരിവാര്‍ സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയെ ഐക്യനായകനായി വിശേഷിപ്പിച്ച് മനോജിന്റെ ലേഖനം ഇന്നലെ ടൈം മാഗസിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. അതിഷിന്റെ ലേഖനം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം പാകിസ്താനിയാണെന്നും കോണ്‍ഗ്രസ് മാധ്യമവിഭാഗം കണ്‍വീനറാണെന്നും ആരോപിച്ച് ബി.ജെ.പി രംഗത്തുവന്നിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ തന്നെ ഇങ്ങനെ ആരോപിക്കുകയുണ്ടായി. അതിഷിനെ കുറിച്ചുള്ള വിക്കിപീഡിയാ പേജില്‍ മാറ്റംവരുത്തി അദ്ദേഹം കോണ്‍ഗ്രസ് നേതാവാണെന്ന് തിരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി അനുഭാവിയായ എഴുത്തുകാരന്‍ തന്നെ മോദിയെ പ്രശംസിച്ച് ടൈം മാഗസിനില്‍ ലേഖനം എഴുതിയത്.
[caption id="attachment_741443" align="aligncenter" width="1181"] അതിഷ് തസീര്‍[/caption]
'ഭരണം നിലനിര്‍ത്തുക എന്നതിനപ്പുറം എങ്ങനെയാണ് ഇത്രയും ഭീകരമായൊരു ഭൂരിപക്ഷം മോദിക്ക് ലഭിച്ചത്? ആ പിന്തുണ എവിടെ നിന്നാണ്? അതിന് ഒരേയൊരു ഉത്തരമേ ഉള്ളൂ... ഇന്ത്യയുടെ ഏറ്റവും വലിയ പരാധീനതയായ വര്‍ഗീയ വിഭജനം എന്നതിനപ്പുറം മോദി കടന്നെത്തിയിരിക്കുന്നു എന്നതാണ്'- മനോജ് ലഡ്വയുടെ പുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."