അബ്ദുല്ലക്കുട്ടി കീറാമുട്ടി: ഇത്തരം അഞ്ചാംപത്തികളെ ഇനിയും വച്ചുപൊറുപ്പിക്കരുതെന്ന് വീക്ഷണം
കോഴിക്കോട്: മോദി സ്തുതി പാടിയ കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ വീക്ഷണം മുഖപ്രസംഗം. അബ്ദുല്ലക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടോടെ എഴുതിയ എഡിറ്റോറിയലിലാണ് കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബി.ജെ.പിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല. ദേശാടനപക്ഷിയെ പോലെ ഇടയ്ക്കിടെ ആവാസസ്ഥലം മാറ്റുന്ന അബ്ദുല്ലക്കുട്ടി സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത് അധികാര മോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണെന്നും വീക്ഷണത്തില്‍ പറയുന്നു. ഇപ്പോള്‍ താമരക്കുളത്തില്‍ മുങ്ങിക്കുളിക്കാനാണ് അബ്ദുല്ലക്കുട്ടിയുടെ മോഹമെന്നും വിമര്‍ശിക്കുന്നു.
മോദി മോഡല്‍ വികസന ചിന്ത എല്ലില്പിടിച്ചു കഴിഞ്ഞ അബ്ദുല്ലക്കുട്ടി എവിടെവേണമെങ്കിലും പോയി പിഴക്കട്ടേ. കോണ്‍ഗ്രസില്‍ അയാളെ തുടരാന്‍ അനുവദിക്കരുതെന്നും ഇത്തരം അഞ്ചാംപത്തികളെ ഇനിയും വച്ചപൊറുപ്പിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."