HOME
DETAILS

ഓര്‍മയാവുന്നു കാവും കുട്ടയും

  
backup
May 11 2017 | 04:05 AM

1252636998-2

തൃശൂര്‍: ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് പുലര്‍കാലത്ത് കാവില്‍ കെട്ടി തൂക്കിയ കുട്ടകളില്‍ മത്സ്യവുമായി ഓടി നടന്ന് വീടുകളില്‍ നിന്ന് വീടുകളിലേക്ക് കൂയ് വിളികളുമായി എത്തിയിരുന്ന മത്സ്യവില്‍പനക്കാരന്‍ ഇന്ന് ഓര്‍മകളിലേക്ക് മറയുന്നു. കേരളത്തിന്റെ തീര പ്രദേശങ്ങളില്‍ നിന്ന് നഗരവിഥീകളിലേക്ക് കാവുമായി എത്തിയിരുന്ന മത്സ്യവില്‍പനക്കാര്‍ ധാരളമായിരുന്നു.

സംസ്ഥാനത്തിന്റെ ചില തീര പ്രദേശങ്ങളില്‍ ഇന്നും വിരലില്‍ എണ്ണാവുന്നവര്‍ ഈ രീതിയില്‍ മത്സ്യം കച്ചവടം നടത്തുന്നുണ്ട്. ഇന്നലെ ഇന്നിനോട് ചേര്‍ത്തു പിടിക്കുന്ന അവസാന കണ്ണികളില്‍ ചിലരാണ് അവര്‍. പുതിയ തലമുറക്ക് കാവ് കച്ചവടം അപൂര്‍വ്വ കാഴ്ചയാണ്. വരും തലമുറക്കിത് കേട്ടുകേള്‍വിയുമാകും.
അവശ്യവസ്തുക്കളെ വീട്ടുമുറ്റത്തെത്തിക്കുന്ന പുത്തന്‍ വിപണന തന്ത്രത്തിന്റെ പഴയ കാല രൂപമായിരുന്നു കാവ്. ആറടിയോളം നീളമുള്ള ചീകി മിനുക്കിയ മുളയുടെ രണ്ടറ്റങ്ങളില്‍ ഉറി പോലെ കെട്ടിത്തൂക്കിയ പനമ്പ് കൊണ്ട് നെയ്ത രണ്ട് വലിയ കുട്ടകള്‍ അതാണ് കാവ്. ഇതിന്റെ രണ്ട് അറ്റത്തും രണ്ട് കുട്ടകളും ഉണ്ടാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് മീന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തോളിലേറ്റി വീടുകള്‍ തോറും കയറിയിറങ്ങി വില്‍പന നടത്തുമായിരുന്നു കാവുകാര്‍. നാടന്‍ ബിസ്‌ക്കറ്റ്, റസ്‌ക്ക്, സോപ്പ്, ഉണക്ക മീന്‍ തുടങ്ങി പല വിഭവങ്ങളും ഇത്തരത്തില്‍ കാവില്‍ വില്‍പനക്കായി കൊണ്ടുവരുമായിരുന്നു. തഴമ്പ് വീണ തോളില്‍ ബാലന്‍സ് തെറ്റാതെ കാവ് തുക്കിയെത്തുന്ന കച്ചവടക്കാര്‍ നാട്ടിടവഴികളിലെ പതിവ് കാഴ്ചയായിരുന്നു. കാവില്‍ മത്സ്യവില്‍പനക്ക് എത്തുന്നവരുടെ റൂട്ടിനും ഉണ്ടായിരുന്നു പ്രത്യേകത. സ്ഥിരമായി ഒരു വഴിയിലൂടെ മാത്രമേ ഇവര്‍ വില്‍പനക്കായി സഞ്ചരിക്കുകയുള്ളു. സ്ഥിരമായി ഇവരെ കാത്ത് നില്‍ക്കുന്ന വീട്ടുകാരും ഉണ്ടാകും. ഇവരില്‍ നിന്ന് മാത്രമേ സ്ഥിരമായി മത്സ്യം വാങ്ങിക്കുകയുള്ളു.
ത്രാസിലെ അളവ് സൂചി കണക്കെ മറ്റെന്തും പോലെ അക്കാലത്ത് കാവ് കച്ചവടത്തിലും കള്ളത്തരമില്ലായിരുന്നു.
കാലക്രമേണ കാവ് മത്സ്യകച്ചവടം സൈക്കിളിലേക്കും പിന്നീട് ബൈക്കിലേക്കും ഇപ്പോള്‍ ആപ്പ ഒട്ടോയിലേക്കും വഴിമാറി. വരും വര്‍ഷങ്ങളില്‍ കാവും കുട്ടയും തീരെ കാണാന്‍ കഴിഞ്ഞെന്നും വരില്ല. ഒരു പക്ഷെ നമ്മുടെ നാട്ടില്‍ ഇത്തരമൊരു കച്ചവടസംവിധാനം ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വാസിക്കാനും കഴിയില്ല. ഓണ്‍ലൈനില്‍ നിന്ന് ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തില്‍
കാവിന്റെ പഴമക്കെന്തു വില. കളവില്ലാത്ത കച്ചവടത്തിന്റെ പ്രയാണമായി കാവ് കുട്ടയുമായി കച്ചവടം നടത്തുന്ന ചിലര്‍ ഇന്നും പ്രയാണം തുടരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago