ഉരുക്കുമറയില്‍ നീറ്റ് പരീക്ഷ; മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് പരിശീലനമില്ല
കോഴിക്കോട്: ഡ്രെസ്‌കോഡ് ഉള്‍പ്പെടെ കര്‍ശന സുരക്ഷാ സംവിധാനത്തോടെയാണ് നീറ്റ് പരീക്ഷ നടത്തുന്നതെന്ന് സി.ബി.എസ്.സി അവകാശപ്പെടുമ്പോഴും പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന അധ്യാപകര്‍ക്ക് പേരിനുപോലും പരിശീലനം നല്‍കിയിട്ടില്ല. ദിവസക്കൂലിക്ക് തുച്ഛവേതനം പറ്റി ജോലിചെയ്യുന്ന അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരാണ് പലയിടത്തും ഇത്രയും ഗൗരവത്തോടെ നടത്തുന്ന പരീക്ഷയുടെ മേല്‍നോട്ടക്കാര്‍. സി.ബി.എസ്.സി അവര്‍ക്ക് നല്‍കിയിരിക്കുന്ന അച്ചടിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയല്ലാതെ മറ്റൊരുവഴിയും ഈ അധ്യാപര്‍ക്ക് മുന്‍പിലില്ല. പരീക്ഷയുടെ പ്രധാന്യം പോലും അറിയാതെയാണ് പല സി.ബി.എസ്.സി സ്‌കൂളിലും അധ്യാപകര്‍ പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിച്ചത്.
പരീക്ഷാനടത്തിപ്പിലെ സി.ബി.എസ്.സിയുടെ ഭാഗത്തെ പിടിപ്പുകേട് തന്നെയാണ് ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ അടിവസ്ത്ര പരിശോധനയുള്‍പ്പെടെയുള്ള വിവാദങ്ങളുണ്ടാകാന്‍ കാരണം. കോപ്പിയടിക്കാനുള്ള ചെറിയ സാധ്യതവരെ ഇല്ലാതാക്കാന്‍ രേഖാമൂലം മാത്രം നിര്‍ദേശം നല്‍കി ഇത്രയേറെ പ്രധാനപ്പെട്ട പരീക്ഷ നടത്തിയപ്പോഴുള്ള ഗുരുതരമായ വീഴ്ച മറച്ചുവയ്ക്കാന്‍ സി.ബി.എസ്.സി ശ്രമം നടത്തുന്നുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ലോഹ നിര്‍മിത വസ്തുക്കളോ കാമറയോ മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഒളിപ്പിക്കാന്‍ കഴിയുന്ന വസ്തുക്കളോ പരീക്ഷാഹാളിലേക്ക് കൊണ്ടുവരില്ലെന്നും നീറ്റ് പരീക്ഷയുടെ വസ്ത്ര മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും വിദ്യാര്‍ഥികള്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കിയിരുന്നു. പരിശോധനയെ തടസപ്പെടുത്തുന്ന വസ്തുക്കള്‍ ഒളിപ്പിക്കാവുന്ന തരത്തിലുള്ള യാതൊരു വസ്ത്രവും ധരിക്കില്ലെന്നും ലളിതമായ വസ്ത്രം ധരിക്കുമെന്നും വിദ്യാര്‍ഥി സമ്മതപത്രത്തില്‍ പറയുന്നുണ്ട്.
വടക്കേ ഇന്ത്യയില്‍ ചിലയിടങ്ങളില്‍ പരീക്ഷയില്‍ നടന്ന കോപ്പിയടിയുടെയും തുടര്‍ന്ന് പരീക്ഷ റദ്ദാക്കേണ്ടിവന്നതുമാണ് സുപ്രിം കോടതി നീറ്റ് പരീക്ഷയ്ക്ക് കര്‍ശന സുരക്ഷയ്ക്ക് നിര്‍ദേശം നല്‍കിയതെങ്കിലും പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള നിലവാരം ഉറപ്പുവരുത്താന്‍ സി.ബി.എസ്.ഇ അധികൃതര്‍ തദ്യാറായിട്ടില്ല. അടിവസ്ത്ര വിവാദത്തെ തുടര്‍ന്ന് ഇപ്പോള്‍ സസ്‌പെന്‍ഷനിലായ നാല് പേരും അണ്‍എയ്ഡഡ് സ്‌കൂളിലെ അധ്യാപികമാരാണ്. മാനേജ്‌മെന്റു സ്വീകരിച്ച അച്ചടക്ക നടപടിക്കു പുറമെ ഇവര്‍ക്കെതിരേ പൊലിസും കേസെടുത്തിട്ടുണ്ട്.
പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രത്തില്‍ ലോഹനിര്‍മിത ഹുക്ക് ഉള്ളതിനാല്‍ മെറ്റല്‍ ഡിറ്റക്ടറില്‍ ബീപ്പ് ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് ഇത് മാറ്റാന്‍ നിര്‍ദേശം നല്‍കിയതും മാറ്റിച്ചതും തങ്ങള്‍ ചെയ്യുന്നത് കുറ്റമാണെന്ന് തിരിച്ചറിയാതെയാണെന്നാണ് അധ്യാപികമാരുടെ വിശദീകരണം. ബീപ്പ് ശബ്ദം ഉണ്ടെങ്കില്‍ പരീക്ഷാ ഹാളിലേക്ക് കടത്തിവിടരുതെന്ന് കര്‍ശന നിര്‍ദേശമാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇപ്പോള്‍ പൊലിസ് എടുത്ത കേസില്‍ കാര്യമായ പുരോഗതിയുണ്ടാകാനിടയില്ല.
ദേശീയാടിസ്ഥാനത്തില്‍ നടന്ന നീറ്റ് പരീക്ഷയില്‍ ഇത്തരം ഒരു വിവാദമുണ്ടായത് കേരളത്തില്‍ മാത്രമാണ്. ഇതിനാല്‍ ഉത്തരവാദിത്തം ആരോപിച്ച് നാല് അധ്യാപികമാര്‍ക്കെതിരേ കേസെടുക്കുകയും മാനേജ്‌മെന്റ് ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തെങ്കിലും പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള സി.ബി.എസ്.സിയുടെ നിലപാടില്‍ മാറ്റംവരാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."