അബ്ദുള്ളക്കുട്ടി അധികാരമോഹിയായ ദേശാനടക്കിളിയെന്ന് വീക്ഷണം: വേലിചാടിയ പശു കാണുന്ന വേലികളൊക്കെ ചാടുമെന്നും കുറ്റപ്പെടുത്തല്‍
കൊച്ചി:മോദിയുടേയും ബി.ജെ.പിയുടെയും വിജയത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ കേണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. അധികാരമോഹവുമായി നടക്കുന്ന ദേശാനടക്കിളിയാണ് അബ്ദുള്ളക്കുട്ടിയെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹവുമായാണ് എന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇങ്ങനെയൊരാളെ കോണ്‍ഗ്രസില്‍ തുടരാനനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങളെ വൃണപ്പെടുത്തിയാണ് സുധാകരന് എം.പിയായപ്പോള്‍ ഒഴിവ് വന്ന നിയമസഭ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ തോല്‍വിയുടെ വേനല്‍ക്കാലമാണെന്നും ബി.ജെ.പിയില്‍ താമര പൂക്കുന്ന വസന്തമാണെന്നും കരുതിയാണ് മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ഒരിക്കല്‍ വേലിചാടിയ പശു പിന്നെ കാണുന്ന വേലികളൊക്കെയും ചാടുമെന്നു പറഞ്ഞുതുപോലെയാണ് കാലുമാറ്റത്തിലൂടെ രാഷ്ട്രീയ വിശുദ്ധി കളഞ്ഞുകുളിച്ച അബ്ദുള്ളക്കുട്ടി വേലിചാടാനൊരുങ്ങതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നുണ്ട്.
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജന്‍ഡയുടെ അംഗീകാരമാണ് ബി.ജെ.പിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."