പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിന് ഭരണാനുമതിയായി
തിരൂരങ്ങാടി: പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിന് തത്വത്തില്‍ ഭരണാനുമതി ലഭിച്ചതായി പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. 2018 - 2019 സാമ്പത്തികവര്‍ഷത്തെ ബജറ്റ്പ്രസംഗത്തില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ യുടെ ഇടപെടലിന്റെ ഫലമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തുറമുഖ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായി 133 കോടി രൂപ വകയിരുത്തിക്കൊണ്ട് പ്രഖ്യാപനം നടത്തിയിരുന്നു.
തുടര്‍ന്ന് ഈ പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗം ചീഫ് എന്‍ജിനിയര്‍ക്കും വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയിരിന്നു. ഈപ്രവൃത്തിയുടെ നിര്‍മാണം നടത്തുന്നതിന് സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി സര്‍ക്കാര്‍ ഏജന്‍സിയായ കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയാ ഡവലപ്‌മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ഈ പ്രവൃത്തിയുടെ സ്ഥാനം നിര്‍ണയിക്കുന്നതിനു മൂന്നംഗ കമ്മിറ്റിയെ തീരുമാനിക്കുകയും കമ്മിറ്റി 2017 ഓഗസ്റ്റ് പത്തിന് സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുകയും അത് പ്രകാരം ഹാര്‍ബറിന്റെ ലേ ഔട്ട് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിയായ പൂനെ ആസ്ഥാനമായ സി.ഡബ്ല്യു.പി.ആര്‍.എസിന് മാതൃകാപഠനം നടത്താന്‍ നല്‍കുകയും ചെയ്തിരുന്നു. ഈ പഠനറിപ്പോര്‍ട്ട് പ്രകാരം നിര്‍മാണത്തിന് ചീഫ് എന്‍ജിനിയറോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തത്വത്തില്‍ അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയിരിക്കുന്നത്.
ഇനി സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി സര്‍ക്കാര്‍ ഏജന്‍സിയായ കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയാ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നല്‍കുന്ന സമ്പൂര്‍ണ്ണ എസ്റ്റിമേറ്റ് ഫിഷറീസ് വകുപ്പിന് സമര്‍പ്പിക്കുന്നതോടെ പ്രവര്‍ത്തിയുടെ അവസാന പേപ്പര്‍ വര്‍ക്കുകളും അവസാനിക്കും.
അടുത്ത മാസം പ്രവൃത്തി തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."