HOME
DETAILS
MAL
ട്രെയിനില്‍ കൊള്ള: രണ്ടുപേര്‍ അറസ്റ്റില്‍
backup
May 30 2019 | 18:05 PM
മംഗളൂരു: ട്രെയിനില്‍ കൊള്ള നടത്തിയ രണ്ടു പേരെ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ നേത്രാവതി എക്സ്പ്രസ് ട്രെയിനില്‍ വച്ച് കാസര്‍ക്കോട്ടെ യാത്രക്കാരനെ കൊള്ളയടിച്ച സംഭവത്തില്‍ ഗോവ മഡ്ഗാവ് സ്വദേശികളായ സല്മാന് അന്‍സാരി (25), സുഹേല്ഖാന് (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
മുംബൈയില്‍ നിന്നും നാട്ടിലേക്ക് വരുകയായിരുന്ന കാസര്‍കോട് വെള്ളരിക്കുണ്ട് നാട്ടക്കല് സ്വദേശി അലക്സ് ജോസഫ് ആണ് കൊള്ളക്കിരയായത്. മുരുഡേശ്വറില്‍ എത്തിയപ്പോഴാണ് അലക്സ് ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉടന്‍തന്നെ തൊട്ടടുത്ത ഭട്കല് റെയില്‍വേ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."