HOME
DETAILS
MAL
ശാന്തിവനം: ഹരജി പരിഗണിക്കുന്നത് മാറ്റി
backup
May 30 2019 | 18:05 PM
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള കെ.എസ്.ഇ.ബിയുടെ ടവര്‍ നിര്‍മാണത്തിനെതിരേ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി പത്തു ദിവസത്തേക്ക് മാറ്റി.
സ്ഥലമുടമ മീന മേനോന് മുഖ്യമന്ത്രിക്ക് പരാതി നല്കിയ സാഹചര്യത്തില്‍ അതില്‍ തീരുമാനമറിഞ്ഞ ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ശാന്തിവനത്തില്‍ ടവര്‍ നിര്‍മാണത്തിന് അനുമതി നല്കിയ സബ് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സിംഗിള്‍ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരേയുള്ള അപ്പീലാണ് കോടതി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."