ജീവനക്കാരുടെ അശ്രദ്ധയില്‍ കൊവിഡ് രോഗികള്‍ മരിച്ചെന്ന ആരോപണത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ അശ്രദ്ധ മൂലം കൊവിഡ് രോഗികള്‍ മരിച്ചെന്ന ആരോപണത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു.
കൊവിഡ് വാര്‍ഡുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ ചിലര്‍ മരിച്ചത് ജീവനക്കാരുടെ അശ്രദ്ധ മൂലമാണെന്ന് വെളിപെടുത്തുന്ന നഴ്‌സിങ് ഓഫിസറുടെ ഫോണ്‍ സന്ദേശം പുറത്തു വന്നിരുന്നു.
കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഏര്‍പെടുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ആര്‍.എം.ഒ നഴ്‌സിങ് ഓഫീസറുടേയും ഹെഡ്‌നഴസുമാരുടേയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങള്‍ നഴ്‌സുമാരെ അറിയിക്കുന്ന രീതിയിലുള്ളതാണ് സന്ദേശം. നഴ്‌സുമാരുടെ അശ്രദ്ധകൊണ്ടാണ് പലര്‍ക്കും മരണം സംഭവിച്ചതെന്ന് സന്ദേശത്തില്‍ വ്യക്തമാവുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തരവാദികള്‍ രക്ഷപ്പെട്ടത് ഡോക്ടര്‍മാര്‍ സഹകരിച്ചതിനാലെന്നും അവര്‍ പറയുന്നുണ്ട്.
'പല രോഗികളുടേയും ഓക്‌സിജന്‍ മാസ്‌കുകള്‍ മാറിക്കിടക്കുന്നതായി സൂപ്പര്‍വിഷന് പോയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെന്റിലേറ്ററിന്റെ ട്യൂബുകള്‍ ശരിക്കാണോ എന്ന് ഐ.സി.യുവിലുള്ളവര്‍ കൃത്യമായി പരിശോധിക്കണം. നമ്മുടെ ഭാഗത്ത് നിന്നുള്ള ചെറിയ വീഴ്ച കൊണ്ട് പല രോഗികളുടേയും ജീവന്‍ പോയിട്ടുണ്ട്. ഇക്കാര്യം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ ശിക്ഷണ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. നമ്മള്‍ കഷ്ടപ്പെടുന്നത് കൊണ്ടാണ് അത്. പക്ഷേ, നമ്മളുടെ അടുത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്.. അതുകൊണ്ട് ശ്രദ്ധിക്കണം' -്‌നഴ്‌സിങ് സൂപ്രണ്ട് തന്റെ സഹപ്രവര്‍ത്തകരോടായുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."