HOME
DETAILS
MAL
ദുരിതാശ്വാസ നിധിയിലേക്ക് പശുവിനെ നല്കി
backup
September 12 2018 | 06:09 AM
വണ്ടിപ്പെരിയാര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പശുവിനെ ദാനം ചെയ്തു. സിപിഎം വള്ളക്കടവ് ലോക്കല്‍ കമ്മിറ്റി അംഗം ലില്ലിക്കുട്ടിയും ഭര്‍ത്താവ് തമ്പിയും ചേര്‍ന്നാണ് വീട്ടില്‍ വളര്‍ത്തിയിരുന്ന വെച്ചൂര്‍ പശുവിനെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് പശുവിനെ ഏറ്റുവാങ്ങി. തുടര്‍ന്ന് വൈകീട്ട് വള്ളക്കടവില്‍ നടത്തിയ പരസ്യ ലേലത്തിലൂടെ പശുവിനെ 17,500 രൂപയ്ക്ക് വിറ്റു. പശു ഏഴുമാസം ഗര്‍ഭിണിയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്നാട് വന്‍തോതില്‍ വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമാണ് വള്ളക്കടവ് മേഖലയിലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."