ബുധനൂരിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണും
മാന്നാര്‍: കഴിഞ്ഞ 20 വര്‍ഷമായി മാലിന്യത്താല്‍ മൂടപ്പെട്ട് ഉപയോഗ ശൂന്യമായ് കിടന്ന ബുധനൂര്‍ കൃഷ്ണന് കുളങ്ങര സ്വാമി ക്ഷേത്രത്തിലെ രണ്ടര ഏക്കര്‍ വരുന്ന കുളം മൂന്ന് ഘട്ടങ്ങളിലായി നവീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വിശ്വംഭര പണിക്കര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 6.23 ലക്ഷം രൂപയാണ് അടങ്കല്‍ തുക. പഞ്ചായത്തിലെ നാല് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ 2162 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും. ഇതോടെ ഇപ്പോള്‍ വെള്ളമില്ലാതെ കിടക്കുന്ന കുളത്തില്‍ വെള്ളം ലഭിച്ചുതുടങ്ങും. മൂന്ന് ഘട്ടങ്ങളിലായി 15 ലക്ഷം രൂപാ ചെലവഴിച്ച് 6000 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചാണ് കുളം നവീകരിക്കുന്നത്. ഇതോടെ ബുധനൂരിലെ ആറ് വാര്‍ഡുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുമെന്നും കുളത്തിന്റെ ആഴം കൂട്ടി കയര്‍ ഭൂവസ്ത്രം ഇടാനാണ് പദ്ധതിയെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."