ഫെഡറേഷന്‍ കപ്പ്: ഐസ്വാള്‍- ബംഗളൂരു, മോഹന്‍ ബഗാന്‍- ഈസ്റ്റ് ബംഗാള്‍ സെമി
കട്ടക്ക്: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കൊല്‍ക്കത്തന്‍ നാട്ടങ്കം. മോഹന്‍ ബഗാന്‍- ഈസ്റ്റ് ബംഗാള്‍ പോരാട്ടം അരങ്ങേറുമ്പോള്‍ മറ്റൊരു സെമിയില്‍ നിലവിലെ ഐ ലീഗ് ചാംപ്യന്‍മാരായ ഐസ്വാള്‍ എഫ്.സി- ബംഗളൂരു എഫ്.സിയുമായി ഏറ്റുമുട്ടും. നാളെയാണ് സെമി പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.
നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബംഗളൂരു എഫ്.സിയുമായി 1-1ന് സമനില വഴങ്ങി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയിലാണ് മോഹന്‍ ബഗാന്‍ സമനില ഗോള്‍ നേടിയത്.
മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായാണ് ഐസ്വാള്‍ ഗ്രൂപ്പ് എ ചാംപ്യന്‍മാരായി സെമിയിലെത്തിയത്. ഈസ്റ്റ് ബംഗാള്‍ രണ്ടാം സ്ഥാനക്കാരായും ബര്‍ത്ത് ഉറപ്പാക്കി. ഗ്രൂപ്പ് ബിയില്‍ മൂന്ന് കളികളില്‍ ഏഴ് പോയിന്റുമായി മോഹന്‍ ബഗാന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായപ്പോള്‍ ബംഗളൂരു നാല് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി.
ഇന്നലെ നടന്ന അപ്രധാന പോരാട്ടത്തില്‍ ഷില്ലോങ് ലജോങ് 3-2ന് ശിവാജിയന്‍സിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."