HOME
DETAILS
MAL
മെഡിക്കല്‍ പ്രവേശനം അറിയേണ്ടതെല്ലാം
backup
October 19 2020 | 05:10 AM
മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള നീറ്റ് റാങ്ക് ലിസ്റ്റ് വന്നല്ലോ. ഇനി റാങ്ക് പട്ടികയില്‍ വന്നവര്‍ക്ക് ഇനിയെങ്ങനെ എന്ന ചോദ്യമുണ്ടാകും. പ്രവേശന നടപടികള്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും അറിഞ്ഞിരിക്കണം.
എം.ബി.ബി. എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.യു.എം.എസ്, ബി.എസ്. എം.എസ്, ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, ബി.വി.എസ്.സി.ആന്റ് എ.എച്ച്, ബി.എഫ്. എസ്.സി. കോഴ്‌സുകളിലേക്കാണ് നീറ്റ് ഫലം അടിസ്ഥാനമാക്കി പ്രവേശനം. സംസ്ഥാനത്ത് പ്രവേശന കമ്മിഷണര്‍ പത്തു ദിവസത്തിനുള്ളില്‍ നീറ്റ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ലിസറ്റ് തയാറാക്കി പ്രസിദ്ധീകരിക്കും. ആ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കും മറ്റു സ്വകാര്യ മെഡിക്കല്‍ കോളജുകളിലേക്കും പ്രവേശനം. നീറ്റ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണര്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ്, ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി തുടങ്ങി മറ്റ് ആരോഗ്യ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍.
അഖിലേന്ത്യാ രജിസ്‌ട്രേഷന്‍
അഖിലേന്ത്യാ കൗണ്‍സലിങ് ംംം.ാരര.ിശര.ശി എന്ന വെബ്‌സൈറ്റിലൂടെയാണ്. ഡഏ മറാശശൈീി രഹശരസ ചെയ്ത് രജിസ്റ്റര്‍ ചെയ്ത് നിശ്ചിത ഫീസ് അടയ്ക്കണം. അഖിലേന്ത്യാ ക്വോട്ട സര്‍ക്കാര്‍ സീറ്റിനും ഡീംഡിനും ഒരുമിച്ചാണെങ്കില്‍ രണ്ട് ലക്ഷം രൂപ ഫീസടയ്‌ക്കേണ്ടിവരും. അടച്ച തുക ഫീസില്‍ അഡ്ജസ്റ്റ് ചെയ്യും. അഡ്മിഷന്‍ ലഭിച്ചില്ലെങ്കില്‍ തിരിച്ചു നല്‍കും. എം.ബി.ബി. എസ്, ബി.ഡി.എസ് അഖിലേന്ത്യാ ക്വോട്ടയിലേക്കും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലെയും ഡീംഡ് യൂനിവേഴ്‌സിറ്റികളിലെയും സീറ്റുകളിലേക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസാണ് കൗണ്‍സിലിങ് നടത്തുന്നത്.
വെറ്ററിനറി കോളജുകളിലെ 15 ശതമാനം അഖിലേന്ത്യാ സീറ്റുകളിലേയ്ക്ക് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും.
റാങ്ക് പട്ടികയില്‍ വന്നവര്‍ക്ക്
അപേക്ഷിക്കാം
രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ഡെന്റല്‍ കോളജുകളിലെ സീറ്റുകളിലേക്ക് എല്ലാ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ചില സംസ്ഥാനങ്ങള്‍ നിശ്ചിത ശതമാനം സീറ്റുകള്‍ അതാത് സംസ്ഥാനങ്ങളിലുള്ളവര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. എ.എഫ്.എം.സി. പൂനെ, ഇ.എസ്.ഐ മെഡിക്കല്‍ കോളജുകള്‍ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാതലത്തിലുള്ള പ്രത്യേകം കൗണ്‍സലിങ്ങുണ്ടാകും. എ.എഫ്.എം.സിയില്‍ പ്രവേശനത്തിന് നീറ്റ് റാങ്കിന് പുറമെ പ്രത്യേകം സ്‌ക്രീനിങ് ടെസ്റ്റുകളും യോഗ്യതാ മാനദണ്ഡങ്ങളുമുണ്ട്. ഡി.ജി.എച്ച്.എസ് രണ്ട് കൗണ്‍സലിങ് കൂടാതെ മോപ്പപ്പ് റൗണ്ടും നടത്തും.
സംസ്ഥാന കൗണ്‍സലിങ്
സംസ്ഥാനങ്ങളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണര്‍മാരാണ് കൗണ്‍സലിങ് നടത്തുന്നത്. രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ഡെന്റല്‍ കോളജുകളിലെ സീറ്റുകളിലേയ്ക്ക് എല്ലാ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. സര്‍ക്കാര്‍ ക്വാട്ടയിലും സ്വകാര്യ കോളജുകളിലെ സീറ്റുകളിലും പരീക്ഷാ കമ്മിഷണര്‍ അലോട്ട്‌മെന്റ് നടത്തും.
കേരളത്തില്‍ മെഡിക്കല്‍, ഡെന്റല്‍, അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനമാഗ്രഹിക്കുന്നവര്‍ നീറ്റ് മാര്‍ക്ക് സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണറുടെ ംംം.രലല.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടലിലൂടെ അപ്‌ലോഡ് ചെയ്യണം. ഇതനുസരിച്ച് പ്രവേശന പരീക്ഷ കമ്മിഷണര്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് ഓണ്‍ലൈന്‍ വഴി ഓപ്ഷന്‍ നല്‍കിയാണ് പ്രവേശനം. നീറ്റ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവേശനം ആഗ്രഹിക്കുന്നവര്‍ കീം രജിസ്റ്റര്‍ ചെയ്തിരിക്കണം.
സര്‍ക്കാര്‍, സ്വാശ്രയ സീറ്റുകളിലേക്കും എന്‍.ആര്‍.ഐ ക്വോട്ടയിലേക്കും റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷ കമ്മിഷണര്‍ ഓപ്ഷനനുസരിച്ച് കൗണ്‍സലിങ് പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളിലേക്ക് അപേക്ഷിക്കുന്നവര്‍ അതാത് സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷ അതോറിറ്റികളില്‍ രജിസ്റ്റര്‍ ചെയ്യണം.
കര്‍ണാടക www.kea.kar.nic.in,
തമിഴ്‌നാട് www.tnhealth.org,
പുതുച്ചേരി www.centacpuduchery.in,
ആന്ധ്ര www.apmedco.com. ഓപ്ഷന്‍ നല്‍കുന്നതിനുമുമ്പ് ഫീസ്, നീറ്റ് റാങ്ക് അല്ലെങ്കില്‍ മാര്‍ക്ക്, മുന്‍വര്‍ഷങ്ങളിലെ റാങ്ക് നിലവാരം അഡ്മിഷന്‍ എന്നിവ വിലയിരുത്തണം.
എന്തെല്ലാം വേണം
നീറ്റ് അഡ്മിറ്റ് കാര്‍ഡ്, റാങ്ക് ലെറ്റര്‍, 10, 12 ക്ലാസുകളിലെ മാര്‍ക്ക് ഷീറ്റ്, ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ്, സ്റ്റേറ്റ് ക്വോട്ടയിലേക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. അഖിലേന്ത്യാ ക്വോട്ട, ഡീംഡ്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, എ.എഫ്.എം.സി, എയിംസ്, ജിപ്മര്‍ എന്നിവയിലേക്ക് അഖിലേന്ത്യാ കൗണ്‍സലിങ് പ്രക്രിയയാണ്.
എയിംസിന്റെയും ജിപ്മറിന്റെയും കൗണ്‍സലിങ് ഈ വര്‍ഷമാണ് നീറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രത്യേകം ശ്രദ്ധിക്കണം.
അഖിലേന്ത്യാ കൗണ്‍സലിങ് www.mcc.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ്. ഡഏ മറാശശൈീി ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്ത് നിശ്ചിത ഫീസ് അടയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."