HOME
DETAILS
MAL
ഉദ്ഘാടനം ചെയ്തു
backup
May 13 2017 | 03:05 AM
കായംകുളം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനദ്രോഹ നടപടികള്‍ കൊണ്ടും വര്‍ഗീയതയെ പ്രീണിപ്പിച്ചും മുന്നോട്ടു പോകുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ യുവജന സംഘടനകള്‍ മുന്നോട്ടുവരണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര് ജയപ്രകാശ് പറഞ്ഞു.
വര്ഗീയതയെക്കതിരെ നാടുണര്‍ത്താന്‍ ഭരണതകര്ച്ചയെക്കെതിര മനസുണര്‍ത്താന്‍ എന്ന മുദ്രാവാക്യവുമായി യൂത്ത്കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ സ്വഗത സംഘം കായംകുളംകോണ്ഗ്രസ്സ് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എം. നൗഫല്‍ അധ്യക്ഷത വഹിച്ചു. അവിനാശ് ഗംഗന് വളളിയില്റസാഖ്, നൗഫല്‍ ചെമ്പകപ്പള്ളി ഷമീം ചീരമത്ത്, ഹാഷിര്‍ പുത്തന്‍കണ്ടം, ഷാനവാസ്, എസ് നഹാസ്, ആകാശ്, അസീം, അജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."