പെയ്തത് 117 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ; അത്യാഹിതങ്ങളില്ലാതെ ഹൈദരാബാദിനെ രക്ഷിച്ചത് ആസിഫ് ജാഹി ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണം
ഹൈദരാബാദ്: വന്‍ വെള്ളപ്പൊക്കമുണ്ടാകേണ്ടിയിരുന്ന സാഹചര്യത്തില്‍ നിന്ന് ഹൈദരാബാദിനെ രക്ഷിച്ചത് ആസിഫ് ജാഹി ഭരണാധികാരികളായ നവാസ് മിര്‍ മെഹ്ബൂബ് അലി ഖാന്റെയും നവാബ് മിര്‍ ഉസ്മാന്‍ അലി ഖാന്റെയും ദീര്‍ഘവീക്ഷണം. 1908 ല്‍ വലിയ വെള്ളപ്പൊക്കം തന്നെ ഹൈദരാബാദ് നേരിട്ടിരുന്നു. അന്ന് സംഭവം വിലയിരുത്തിയ ഭരണാധികാരികള്‍ ഹിമായത്ത് സാഗര്‍, ഉസ്മാന്‍ സാഗര്‍ എന്നീ രണ്ട് തടാകങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതാണ് 117 വര്‍ഷത്തെ ഏറ്റവും റെക്കോര്‍ഡ് മഴ പെയ്തപ്പോഴും ഹൈദരാബാദിനെ വലിയ നാശനഷ്ടങ്ങളില്ലാതെ രക്ഷിച്ചത്. ചൊവ്വാഴ്ച 341 മില്ലി ലിറ്റര്‍ മഴയാണ് ഹൈദരാബാദില്‍ ലഭിച്ചത്. 1908 ല്‍ ഹൈദരാബാദ് നഗരത്തിലുണ്ടായ വെള്ളപ്പൊക്ക സമയത്ത് പെയ്തതിനേക്കാള്‍ കൂടുതലാണിത്. എന്നാല്‍ അന്നുണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായ നാശനഷ്ടമൊന്നുമില്ലാതെ ഇപ്രാവശ്യം ഹൈദരാബാദ് രക്ഷപ്പെട്ടു.
ആസിഫ് ജാഹി ഭരണകാലത്ത് നിര്‍മിച്ചിരുന്ന ഡ്രൈനേജ് സംവിധാനമുള്ള സ്ഥലങ്ങളില്‍ ഒരു തരത്തിലുള്ള വെള്ളപ്പൊക്കവും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
ആസിഫ് ജാ ആറാമന്‍ നവാബ് മിര്‍ മഹ്ബൂബ് അലി ഖാനാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയതെങ്കിലും അദ്ദേഹം 1911 ല്‍ മരണപ്പെട്ടു. പിന്നീട് പദ്ധതി പൂര്‍ത്തീകരിച്ചത് ആസിഫ് ജാ ഏഴാമന്‍ മിര്‍ ഉസ്മാന്‍ അലി ഖാന്റെ നേതൃത്വത്തിലാണ്. അവരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലം നൂറ്റാണ്ട് പിന്നിട്ടും ഹൈദരാബാദ് ജനങ്ങള്‍ അനുഭവിക്കുകയാണ്.
3.9 ടി.എം.സി വെള്ളം ഉള്‍ക്കൊള്ളാന്‍ ഉസ്മാന്‍ സാഗറിനാവും. ഹിമായത്ത് സാഗറിന് 2.9 ടി.എം.സി വെള്ളവും. ഇവ രണ്ടും ഇല്ലായിരുന്നുവെങ്കില്‍ 1908 ലും ഭീകരമായ വെള്ളപ്പൊക്കെ ഹൈദരാബാദിനെ ബാധിക്കുമായിരുന്നു.
കഴിഞ്ഞദിവസമുണ്ടായ മഴയില്‍ ദുരിതം അനുഭവിച്ചതാവട്ടേ, അതിനുശേഷം വന്ന ഭരണാധികാരികള്‍ താല്‍ക്കാലികമായി മാത്രം പ്രവൃത്തികള്‍ നടത്തിയ പ്രദേശത്താണെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."