ദേശീയപാത ജനവാസ കേന്ദ്രത്തിലൂടെ തെരഞ്ഞെടുത്തതില്‍ ഗൂഢലക്ഷ്യം: കെ.എം ഷാജി
കണ്ണൂര്‍: ജനവാസം കുറഞ്ഞ പ്രദേശത്തുകൂടി വരേണ്ട ദേശീയപാതാ അലൈന്‍മെന്റ് എന്തുകൊണ്ടാണു ജനവാസ കേന്ദ്രത്തിലൂടെ തെരഞ്ഞെടുത്തതെന്നു കെ.എം ഷാജി എം.എല്‍.എ. ദേശീയപാതാ ത്രീഡി നോട്ടിഫിക്കേഷന്‍ ഇറക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നതിനു പിന്നില്‍ ആരാണെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വേളാപുരം, കോട്ടക്കുന്ന്, തുരുത്തി, അത്താഴക്കുന്ന്, കല്ലുകെട്ടുചിറ ബൈപാസ് കുടിയിറക്ക് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ആരംഭിച്ച രാപ്പകല്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാജി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വേളാപുരം, പാപ്പിനിശ്ശേരി, തുരുത്തി പ്രദേശങ്ങളില്‍ നിര്‍ണയിച്ച പഴയ അലൈന്‍മെന്റ് മാറണമെന്നു പറഞ്ഞ് കത്ത് കൊടുത്തത് ആരാണെന്നും അതുകൊണ്ടുണ്ടാകുന്ന നേട്ടമെന്താണെന്ന് വ്യക്തമാക്കണമെന്നും ഷാജി പറഞ്ഞു. അശാസ്ത്രീയ അലൈന്‍മെന്റുകള്‍ പുനര്‍നിര്‍ണയിക്കുക, ജനദ്രോഹ കുടിയിറക്കലുകള്‍ നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. സമരസമിതി കണ്‍വീനര്‍ നിഷില്‍കുമാര്‍ അധ്യക്ഷനായി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, രാജീവന്‍ എളയാവൂര്‍, രാധാകൃഷ്ണന്‍, സി. സീനത്ത്, സി. ബാലകൃഷ്ണന്‍, കെ.വി ഹാരിസ്, സൈനുദീന്‍ കരിവെള്ളൂര്‍, സി. പുരുഷോത്തമന്‍, അനൂപ് ജോണ്‍, ബാലന്‍ മൗവഞ്ചേരി, രമേശന്‍ തളിയില്‍, കുഞ്ഞമ്പു കല്ല്യാശ്ശേരി, പനയന്‍ കുഞ്ഞിരാമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."