HOME
DETAILS
MAL
ഒടുവില്‍ ശരിവഴി
backup
September 12 2018 | 06:09 AM
മട്ടന്നൂര്‍: മട്ടന്നൂരില്‍ ഫൂട്പാത്തിനരികെ റോഡിനോട് ചേര്‍ന്നു സ്ഥാപിച്ച പരസ്യബോര്‍ഡുകളുടെ തൂണുകള്‍ നീക്കം ചെയ്തു.
മട്ടന്നൂര്‍ -കണ്ണൂര്‍ റോഡിലാണ് റോഡിന്റെ ഒരു ഭാഗത്തായി പരസ്യ ബോര്‍ഡ്, സി.സി.ടി.വി എന്നിവയ്ക്കായി വലിയ കമ്പിതൂണുകള് സ്ഥാപിച്ചത്.
ആളുകള്‍ക്കു നടക്കാനും വാഹന യാത്ര പോലും പ്രയാസമാകുന്ന രീതിയിലാണ് തൂണുകള്‍ സ്ഥാപിച്ചത്.വീതികുറഞ്ഞ റോഡും വാഹനപ്പെരുപ്പവും കാരണം വീര്‍പ്പുമുട്ടുന്ന മട്ടന്നൂര്‍ നഗരത്തില്‍ പരസ്യബോഡുകള്ക്ക് അനുമതിനല്കിയതിനെതിരെ യൂത്ത് ലീഗ് രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് അപകടകരമായി സ്ഥാപിച്ച ചില കമ്പിതൂണുകള് നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."