വിമാന ടിക്കറ്റ് തട്ടിപ്പ്: ഒന്നാംപ്രതി കീഴടങ്ങി
ചെറുപുഴ: പ്രവാസി മലയാളികള്‍ക്കു ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിലെ ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി. അരിയിരുത്തിയിലെ അലവേലില്‍ ഷമീര്‍(31) ആണ് പയ്യന്നൂര്‍ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
കേസില്‍ ഷമീറിന്റെ സഹോദരന്‍ ഷമീമിനെ നേരത്തെ പൊലിസ് അറസ്റ്റുചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തിരികെ കോടതിയില്‍ ഹാജരാക്കുന്ന വേളയിലാണു ഷമീര്‍ കീഴടങ്ങിയത്. ഷമീറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്നു പൊലിസ് അറിയിച്ചു. 2017 നവംബര്‍ മുതല്‍ 2018 ജൂലൈ വരെയുള്ള കാലയളവില്‍ ഖത്തറില്‍ നിന്നു കേരളത്തിലേക്കും തിരിച്ചും ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് തരപ്പെടുത്തി തരാമെന്നു വാഗ്ദാനം ചെയ്താണു പണം തട്ടിയെന്നാണു കേസ്. ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെട്ട സാമൂഹിക സേവന കൂട്ടയ്മയിലെ അംഗങ്ങളാണ് തട്ടിപ്പിനിരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."