റേഷന്‍ വിതരണം അവതാളത്തില്‍; ആവശ്യത്തിന് സ്റ്റോക്കില്ലാത്തതാണ് കാരണമെന്ന്
മട്ടാഞ്ചേരി: കൊച്ചി സിറ്റി റേഷനിംഗ് ഓഫിസ് പരിധിയില്‍ റേഷന്‍ വിതരണം അവതാളത്തിലായി.ഈ മാസം എട്ട് മുതല്‍ വിതരണം ചെയ്യേണ്ട പഞ്ചസാര,അരി എന്നിവ വിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.റേഷന്‍ കടകളില്‍ വിതരണത്തിനായുള്ള സാധനങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കില്ലാത്തതാണ് പ്രശ്‌നത്തിന് കാരണം.
പല റേഷന്‍ കടകളിലും കാര്‍ഡുടമകളുടെ എണ്ണത്തിന് അനുസരിച്ച് പഞ്ചസാരയില്ലാത്തത് മൂലം ഉള്ള പഞ്ചസാര പോലും കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്.ഇത് കാര്‍ഡുടമകളും റേഷന്‍ ഡീലര്‍മാരും തമ്മിലുള്ള വഴക്കിനും കാരണമാകുന്നുണ്ട്.മുഴുവന്‍ സ്റ്റോക്കും എത്തിയതിന് ശേഷം വിതരണം ചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശമാണത്രേ ജില്ലാ സപ്ലൈ ഓഫിസില്‍ നിന്ന് സിറ്റി റേഷനിംഗ് ഓഫീസ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്.
കടയിലുള്ള സ്റ്റോക്ക് തീര്‍ന്നാല്‍ ബാക്കി വരുന്ന കാര്‍ഡുടമകള്‍ക്ക് കൊടുക്കുവാന്‍ കഴിയാത്ത അവസ്ഥ വരും.ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നതിനാലാണ് തല്‍ക്കാലത്തേക്ക് വിതരണം നിര്‍ത്താന്‍ ഭക്ഷ്യ വകുപ്പ് അധികൃതര്‍ കടയുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.മൂന്നൂറ് കിലോ പഞ്ചസാര വേണ്ട റേഷന്‍ കടയില്‍ കഴിഞ്ഞ മാസത്തെ സ്റ്റോക്കില്‍ അധികമായി ലഭിച്ച അമ്പത് കിലോയേ കാണൂ.ഇത് വിതരണം ചെയ്താല്‍ ബാക്കിയുള്ള കാര്‍ഡുടമകള്‍ പ്രശ്‌നമുണ്ടാക്കുമെന്നതിനാല്‍ കടയുടമകളും വിഷമത്തിലാണ്.
ഈ മാസത്തെ ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ അനുവദിച്ച് അത് ചുള്ളിക്കല്‍ കല്ല് ഗോഡൗണില്‍ എത്തിയാല്‍ മാത്രമേ കടയുടമകള്‍ക്ക് എടുക്കാന്‍ കഴിയൂ.ഇതിന് ഭക്ഷ്യ വകുപ്പ് സെക്രട്ടറിയുടെ അനുമതി വേണം.ഇത് എന്ന് ലഭിക്കുമെന്നറിയാത്ത അവസ്ഥയാണ്.കടകളില്‍ സ്റ്റോക്കുള്ള പഞ്ചസാര വിതരണം ചെയ്യണമെങ്കില്‍ ജില്ലാ സപ്‌ളൈ ഓഫീസറുടെ അനുമതി വേണം.ഇത് സംബന്ധിച്ചു വിവരം തിങ്കളാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചിയില്‍ വാതില്‍ പ്പടി റേഷന്‍ വിതരണവും മെല്ലേപ്പോക്കിലാണ്.അരിയും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്.വാതില്‍പ്പടി റേഷന്‍ വിതരണം കാര്യക്ഷമമാകണമെങ്കില്‍ ഇനിയും സമയമെടുക്കുമെന്നാണ് സൂചന.റേഷന്‍ പഞ്ചസാരയുടെ വിതരണം ആരംഭിച്ചതായി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കാര്‍ഡുടമകള്‍ കടയില്‍ എത്തുന്നത്.എന്നാല്‍ സ്റ്റോക്കുണ്ടായിട്ടും കൊടുക്കരുതെന്ന ഉത്തരവുള്ളതിനാല്‍ പല കടയുടമകളും ധര്‍മ്മ സങ്കടത്തിലാണ്.വാക്കാലുള്ള നിര്‍ദ്ദേശമാണത്രേ കടയുടമകള്‍ക്ക് ഇത് സംബന്ധിച്ചു നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."