ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയ നടപടി; ആശങ്കയോടെ യാത്രക്കാര്‍
കൊച്ചി: കൊച്ചിയില്‍ നിന്നുള്ള ഡെമു സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വീസ് വെട്ടിക്കുറച്ചതോടെ യാത്രക്കാര്‍ ആശങ്കയിലായി. നിരവധി ആളുകള്‍ ആശ്രയിച്ചിരുന്ന ഡെമു സര്‍വീസുകളാണ് ലാഭകരമല്ലെന്ന പേരില്‍ റെയില്‍വേ വെട്ടിക്കുറച്ചത്.
നിലവില്‍ എട്ട് ഡെമു സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നുണ്ടായിരുന്നത്. ഇതില്‍ എറണാകുളം പിറവം റോഡ്, പിറവം റോഡ് അങ്കമാലി, പിറവം റോഡ് തൃപ്പൂണിത്തുറ, ഉച്ചയ്ക്കത്തെ എറണാകുളം അങ്കമാലി തുടങ്ങിയവയാണ് റദ്ദ് ചെയ്തിരിക്കുന്ന സര്‍വീസുകള്‍.
രാവിലത്തേയും വൈകുന്നേരത്തേയും ട്രിപ്പൊഴിച്ചുള്ള സമയങ്ങളില്‍ നഷ്ടത്തിലോടുന്ന ഡെമു സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ കാരണമെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ലാഭകരമല്ലാത്ത സ്‌പെഷ്യല്‍ സര്‍വീസുകളും റെയില്‍വേ നിര്‍ത്തലാക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. എറണാകുളത്തു നിന്നും പാലക്കാട് വഴി രാമേശ്വരത്തേക്ക് ആരംഭിച്ച സര്‍വീസും പാലക്കാട് തിരുച്ചെന്തൂര്‍ സര്‍വീസും മാത്രമാണ് ലാഭകരമായ സ്‌പെഷ്യല്‍ ട്രെയിനുകളുടെ പട്ടികയില്‍ ഉള്ളത്.
യാത്രക്കാരുടെ എണ്ണം കുറഞ്ഞാല്‍ ഇവയും റെയില്‍വേ നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ട്. ഈ പാതകളില്‍ അറ്റകുറ്റപ്പണി നടത്താനുണ്ടെന്നും അതിനായാണ് സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്നുമാണ് റെയില്‍വേ പറയുന്നത്. എന്നാല്‍ അറ്റക്കുറ്റപ്പണികള്‍ക്ക് ശേഷം പുനരാരംഭിക്കുന്നത് സംബന്ധിച്ച് കൃത്യമായ ഒരു മറുപടി റെയില്‍വേ നല്‍കുന്നില്ല.
പെയര്‍ സര്‍വീസുകളില്‍ ഇനി അവശേഷിക്കുന്നത് കോട്ടയം കൊല്ലം, ആലപ്പുഴ കൊല്ലം, ആലപ്പുഴ കൊല്ലം മെമു സര്‍വീസും അങ്കമാലി എറണാകുളം, എറണാകുളം അങ്കമാലി സര്‍വീസ് നടത്തുന്നത് ഡെമു മാത്രമാണ്. മെട്രൊ നിര്‍മാണം നടന്ന വേളയില്‍ എറണാകുളംആലുവ റൂട്ടിലുണ്ടായ യാത്രാക്ലേശം പരിഹരിക്കാനാണു റെയില്‍വേ സിറ്റിയില്‍ ഡെമു, മെമു സര്‍വീസ് ആരംഭിച്ചത്.
എന്നാല്‍, ഇതില്‍ രാവിലെയുള്ള ഏതാനും ട്രിപ്പുകള്‍ക്കു മാത്രമാണ് യാത്രക്കാരെ കിട്ടുന്നത്. ആലുവ-പാലാരിവട്ടം റൂട്ടില്‍ മെട്രൊ ഓടിത്തുടങ്ങുന്നതോടെ അവശേഷിക്കുന്ന ഒരു ഡെമു ട്രെയിന്‍ കൂടി റെയില്‍വേ നിര്‍ത്തലാക്കും. അതിനുള്ള തീരുമാനവും അധികൃതര്‍ കൈകൊണ്ടതായാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മെട്രൊയ്ക്ക് പുറമെ മറ്റൊരു ലോക്കല്‍ സര്‍വീസിന്റെ ആവശ്യമില്ലെന്ന നിലപാടിലാണു ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം. ആളില്ലാതെ സര്‍വീസ് തുടരുന്നതു നഷ്ടം വീണ്ടും കൂട്ടുമെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."